സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നത്. സ്തനാർബുദത്തെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ആരംഭത്തിൽ തന്നെ രോഗ നിർണ്ണയം നടത്താനും സ്തനാർബുദബാധിതരെ പിന്തുണയ്ക്കാനും വിവിധ സന്നദ്ധസംഘടനകളും ആശുപത്രികളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളും ഈ കാലയളവിൽ വിവിധ പ്രചാരണ പരിപാടികൾ നടത്തി വരികയാണ്.സ്തനാർബുദ കേസുകൾ വർദ്ധിച്ചുവരുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നു. രോഗലക്ഷണങ്ങൾ, പ്രതിരോധം, തുടങ്ങിയവയെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്.
ആരോഗ്യകരമായ ഭാരം : ശരീരഭാരം എല്ലായ്പ്പോഴും ബോഡി മാസ് ഇൻഡക്‌സിന് (ബിഎംഐ) അനുസൃതമായിരിക്കണം. അമിതഭാരം കാൻസറിനുള്ള സാധ്യത കൂട്ടുകയും അല്ലാത്തപക്ഷം ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ചിട്ടയായ വ്യായാമം : വ്യായാമം ചെയ്യുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കും. പൊതുവേ, വ്യായാമം ആരോഗ്യത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു. 30 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക.,എല്ലാ ദിവസവും ഇല്ലെങ്കിൽ, ആഴ്ചയിൽ 4 ദിവസം വ്യായാമം നിർബന്ധമായും ചെയ്യണം.
ആരോഗ്യകരമായ ഭക്ഷണക്രമം : ധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പയർ, പഴങ്ങൾ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നതും സ്തനാർബുദ സാധ്യത തടയാൻ സഹായിക്കുന്നു.
പതിവ് പരിശോധന: മാമോഗ്രാം, പാപ്പ് ടെസ്റ്റുകൾ എന്നിവ പോലെയുള്ള പതിവ് സ്ക്രീനിംഗുകൾ കോഗം നേരത്തെ തന്നെ കണ്ടുപിടിക്കാൻ സഹായിക്കും.
കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും പരിമിതപ്പെടുത്തുക: മധുരമുള്ള ഭക്ഷണം, പാനീയങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
പുകവലി ഉപേക്ഷിക്കുക: ശ്വാസകോശ കാൻസറിനുള്ള പ്രധാന കാരണം പുകവലിയാണ്, എന്നാൽ ഇത് സെർവിക്കൽ, ബ്ലാഡർ അർബുദം ഉൾപ്പെടെയുള്ള മറ്റ് പല തരത്തിലുള്ള കാൻസറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അർബുദ സാധ്യത കുറയ്ക്കാൻ സ്ത്രീകൾക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പുകവലി ഉപേക്ഷിക്കുന്നത്.