വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം... 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ചിലരെ സംബന്ധിച്ച്  ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്  പതിവ് പ്രയാസമാണ്. ഇവര്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്.

Advertisment

publive-image

ഒന്ന്...

മിക്ക അടുക്കളകളിലുമുള്ള ഒരു സുഗന്ധവ്യജ്ഞനം ആണ് പെരുംജീരകം. പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

രണ്ട്...

ജീരകം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ  രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കും.

മൂന്ന്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ആണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും.

നാല്...

പുതിനയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം.

Advertisment