ലോക ആസ്ത്മ ബോധവൽക്കരണ മാസത്തിൽ ബോധവൽക്കരണത്തിലും സ്വീകാര്യതയിലും അനുസരണത്തിലും തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്ത് സിപ്ല

New Update

publive-image

Advertisment

തൃശ്ശൂര്‍: ആഗോളതലത്തിൽ 262 ദശലക്ഷം പേര്‍1 ആസ്ത്മ ബാധിതരായിരിക്കുന്ന അവസരത്തില്‍, 'എല്ലാവർക്കും ആസ്ത്മ പരിപാലനം' (ആസ്‌ത്‌മ  കെയര്‍ ഫോര്‍ ഓള്‍) എന്ന ഈ വർഷത്തെ ലോക ആസ്ത്മ ദിന തീം ഗുണമേന്മയുള്ള മരുന്നുകളും ആരോഗ്യ സംരക്ഷണ വിഭവങ്ങളും മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കുന്നതിലൂടെ ഫലപ്രദമായ രീതിയ്ല്‍ രോഗത്തെ കൈകാര്യം ചെയ്യുവാനുള്ള പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിടുന്നു.

ഈ രോഗം രാജ്യത്ത് 30 ദശലക്ഷത്തിലധികം (3 കോടിയിലധികം പേരെ) ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇതില്‍ ഭൂരിഭാഗവും രോഗനിർണയം നടത്തുകയോ ചികിത്സ ലഭ്യമാക്കുകയോ ചെയ്യാത്തവരുമായി തുടരുകയും ചെയ്യും.

കൂടാതെ, ആഗോളതലത്തില്‍ ആസ്ത്മ കേസുകളിലെ മരണനിരക്ക് 13% മാത്രമാണെങ്കിലും രാജ്യത്തെ ആസ്ത്മ മരണങ്ങൾ ആഗോളതലത്തിലുള്ളതിന്‍റെ വലിയൊരു ഭാഗം (42%) ആണ്. മുഖ്യമായും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയും ഇൻഹേലർ തെറാപ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണയുമാണ് ഈ ആനുപാതികതയില്ലയ്മയുടെ പ്രധാനകാരണം.

എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന വ്യാപകമായ ഒരു സാംക്രമികേതര രോഗവും (എന്‍സിഡി), കുട്ടികളെ സാധാരണ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നുമാണ് ആസ്ത്മ. ഈ അവസ്ഥ ശ്വാസനാളങ്ങൾ ഇടുങ്ങുകയും വീർക്കുകയും അമിതമായ മ്യൂക്കസ് ഉത്പാദിപ്പിക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു.

ആസ്ത്മ കൈകാര്യം ചെയ്യുന്നതില്‍ അനിവാര്യ ഘടകമാണ് ഇൻഹാലേഷൻ തെറാപ്പി. നിർഭാഗ്യവശാൽ, ഈ തെറാപ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പലപ്പോഴും ആസ്ത്മ രോഗികളെ അവരുടെ ഡോക്ടറുടെ ശുപാർശകൾ നിരസിക്കുന്നതിലേക്കോ അവ പാലിക്കുന്നതിൽ പരാജയപ്പെടുന്നതിലേക്കോ നയിക്കുന്നു.

“ഇന്ത്യയിലെ ആസ്ത്മ സാമൂഹിക ദുഷ്കീര്‍ത്തി, തെറ്റിദ്ധാരണകൾ, കെട്ടുകഥകൾ എന്നിവയാൽ അത്യാപത്തിലാണ്. ഇന്ത്യയിൽ ഏകദേശം 23% രോഗികൾ മാത്രമാണ് അവരുടെ അവസ്ഥയുടെ ശരിക്കുള്ള പേരുപോലും പറയുന്നുള്ളൂ. അവരുടെ അവസ്ഥയെ പുറത്തറിയിക്കുന്നന്നതിലുള്ള ഈ പ്രതിരോധം രാജ്യത്ത് ഈ രോഗനിര്‍ണ്ണയമില്ലായ്മയ്ക്ക് കാരണമാകുന്നതിനാല്‍ 70% ഗുരുതരമായ ആസ്ത്മ കേസുകളും ചികിത്സാപരമായി രോഗനിർണ്ണയമില്ലാതെ തുടരുന്നു.

കൂടാതെ, ഈ വെല്ലുവിളികൾ രോഗികൾക്ക് സമയബന്ധിതമായി വൈദ്യസഹായം തേടുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് അവരുടെ അവസ്ഥ നേരത്തെ തന്നെ നിയന്ത്രിക്കുന്നതിന് വിഘാതമാകുന്നു. രോഗത്തെ ഫലപ്രദമായ കൈകാര്യം ചെയ്യുവാന്‍ ഇവയെല്ലാം നിർണായകമായതിനാല്‍ രോഗിയുടെ നില മെച്ചപ്പെടുത്തുന്നതിന് അവ പരിഹരിക്കേണ്ടതുണ്ട്.

രാജ്യത്ത് ആസ്ത്മയെക്കുറിച്ചുള്ള പൊതുവായ ധാരണയെക്കുറിച്ചും അതോടൊപ്പം രോഗ ബോധവൽക്കരണത്തിന്റെയും ചികിത്സ സ്വീകാര്യതയുടെയും ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് തൃശൂരിലെ കണ്‍സള്‍ട്ടന്‍റ് പള്‍മനോളജിസ്റ്റ്, ഡോ. കെ. റെന്നിസ് ഡേവിസ് പറഞ്ഞു.

"ആസ്തമ ചികിത്സയുടെ മൂലക്കല്ല് ഇൻഹലേഷൻ തെറാപ്പി ആണെങ്കിലും - ഇന്ത്യയിൽ ഇൻഹേലറുകളുമായി ബന്ധപ്പെട്ട സാമൂഹിക ദുഷ്കീര്‍ത്തി രോഗചികിത്സയുടെ കെടുകാര്യസ്ഥത വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ചും കുട്ടികളെ സംബന്ധിച്ച് ഇത് യാഥാര്‍ത്ഥ്യമാണ്, മാതാപിതാക്കൾ പലപ്പോഴും ഈ അവസ്ഥ മറച്ചുവെക്കുകയും അതിനാൽ ലക്ഷണങ്ങൾ വഷളാകുന്നതുവരെ ചികിത്സ ഒഴിവാക്കുകയോ വൈകുകയോ ചെയ്യുന്നു.

ഡോക്ടർ രോഗനിർണയം നടത്തിയ രോഗികളിൽപ്പോലും ഇൻഹാലേഷൻ തെറാപ്പി ഉപയോഗം 9.5% ത്തിൽ താഴെ മാത്രമാണ്. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അഭാവം, ചികിത്സാ ചെലവ്, മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിയുന്നതിലും, ഉപകരണ സാങ്കേതികതയിലും ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള അപര്യാപ്തമായ വിഭവങ്ങൾ എന്നിവയും നിലവിലുള്ള ഈ വെല്ലുവിളികളോട് കൂട്ടിച്ചേർക്കപ്പെടുന്നു.

അതിനാൽ, ഈ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ആസ്ത്മയെയും അതിനായി നിര്‍ദ്ദേശിക്കുന്ന ചികിത്സകളിലൊന്നിനെയും എങ്ങനെ വീക്ഷിക്കുന്നുവെന്നതില്‍ കാതലായ മാറ്റം അനിവാര്യമാണ്”. തൃശൂരിലെ പീഡിയാട്രീഷ്യനായ ഡോ. പവൻ മധുസൂദൻ കൂട്ടിച്ചേര്‍ത്തു.

Advertisment