നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമായ ഒന്നാണ് ഉറക്കം.പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല.എന്നാൽ ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ.
ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവർത്തനം, വിഷാദം, ഓർമ്മശക്തി, പ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങളെയെല്ലാം ബാധിക്കും.
1 കിടപ്പുമുറിയിലെ വെളിച്ചം: സർക്കാഡിയൻ റിഥം എന്നറിയപ്പെടുന്ന ഒരു സ്വാഭാവിക ക്ലോക്ക് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. ഇരുട്ടായിരിക്കുമ്പോൾ, നിങ്ങളുടെ സർക്കാഡിയൻ റിഥം മെലറ്റോണിന്റെ പ്രകാശനത്തിന് കാരണമാകുന്നു. ഉറക്കം വരുത്തുന്ന ഒരു ഹോർമോണാണ് ഇത്. എന്നാൽ കിടപ്പുമുറിയിലെ വെളിച്ചം ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. നന്നായി ഉറങ്ങാൻ ലൈറ്റുകൾ ഓഫ് ചെയ്യുക, ടെലിവിഷൻ ഓണാക്കി വയ്ക്കുന്നത് ഒഴിവാക്കുക, ബ്ലാക്ക്ഔട്ട് കർട്ടനുകളോ ഐ മാസ്കോ ഉപയോഗിക്കുക.
2 ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റി വെയ്ക്കുക: മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങളിൽ നിന്നുള്ള പ്രകാശം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഉറക്കം നഷ്ടപ്പെടുത്തും. രാത്രി ഫോൺ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, നൈറ്റ് മോഡിലേക്ക് മാറ്റിയിട്ട് ഉപയോഗിക്കുക.
3 വായന: വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും സുഖപ്രദമായ മാനസിക ഇടത്തിലേക്ക് നിങ്ങളെ നയിക്കാനും സഹായിക്കും. അങ്ങിനെ അത് നിങ്ങളെ ഉറക്കത്തിലേക്ക് നായിക്കുന്നതാണ്.
4 കൃത്യമായ ദിനചര്യ: എല്ലാ ദിവസവും കൃത്യമായ സമയത്ത് ഉറങ്ങാൻ ശീലിക്കുക. ഉണരുന്ന സമയവും കൃത്യമായി പിന്തുടരുക. ഒരു സമയക്രമത്തിൽ ഉറച്ചുനിൽക്കുന്നത് നിങ്ങളുടെ ശരീര ഘടികാരത്തെ നിയന്ത്രിക്കുന്നു, അങ്ങിനെ നിങ്ങളുടെ സാധാരണ ഉറക്കസമയത്ത് നിങ്ങൾക്ക് ക്രമേണ ഉറക്കം വന്ന് തുടങ്ങും.
5 പതിവായ വ്യായാമം: അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ദിവസവും 20 മിനിറ്റ് മിതമായതും ഊർജ്ജസ്വലവുമായ വ്യായാമം കൃത്യസമയത്ത് ഉറങ്ങാൻ നിങ്ങളെ സഹായിക്കും. കൂടാതെ, നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതിന് കഴിയും.