രാത്രികാലങ്ങളിലെ ഫോൺ ഉപയോഗം സൂക്ഷിച്ചുമതി! കാരണങ്ങൾ ഇതൊക്കെയാണ്..

New Update

നമ്മുടെ ജീവിതത്തിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ് മൊബൈൽ ഫോൺ.ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ മൊബൈൽ ഫോൺ നല്ലതുമാണ് അത്പോലെ തന്നെ ചില ദൂഷ്യഫലങ്ങളുമുണ്ട്.ദീർഘനേരത്തെ മൊബൈൽ ഫോൺ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. രാത്രിയിൽ ഉറക്കമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് കൊണ്ട് പോകുന്നു.

Advertisment

publive-image

മൊബൈൽ ഫോൺ ദീർഘനേരം ഉപയോഗിക്കുമ്പോൾ അവ പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് വികിരണങ്ങളും സ്ക്രീനിൽ നിന്നുള്ള തീവ്രപ്രകാശവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. സ്ക്രീനിൽ ദീർഘനേരം ശ്രദ്ധിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ മറ്റു കാര്യങ്ങളിലെ ശ്രദ്ധയും സാമൂഹ്യ ഇടപെടലും കുറയാൻ കാരണമാകുന്നു. പീനിയൽ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആയ മെലാറ്റോണിൻ നമ്മുടെ ഉറക്കത്തിന്റെ ഗാഢതയും ദൈർഘ്യവും സമയവും നിയന്ത്രിക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നു.

മൊബൈൽ ഫോണിന്റെ സ്ക്രീനിൽ നിന്നുള്ള തീവ്രതയുള്ള പ്രകാശം ഏൽക്കുന്നത് നമ്മുടെ ഉറക്കം നിയന്ത്രിക്കുന്ന മെലാടോണിന്റെ അളവ് കുറയ്ക്കാൻ കാരണമാകുന്നു. ഉറക്കത്തിന് 30 മിനിറ്റ് മുമ്പെങ്കിലും മൊബൈൽഫോൺ ഉപയോഗം നിർത്തുന്നതിലൂടെ ഉറക്കത്തിന്റെ ഗാഢതയും ദൈർഘ്യവും വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ സ്ഥിരീകരിക്കുന്നു.

രാത്രി നല്ല ഉറക്കം നേടുന്നതിലൂടെ അടുത്ത ദിവസം നിങ്ങളുടെ ജോലിയിൽ ശ്രദ്ധയും ശുഷ്കാന്തിയും വർദ്ധിപ്പിക്കാൻ സഹായകമാകുന്നു. കൂടാതെ ദീർഘനേരം സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരും ഓൺലൈൻ ചാറ്റിങ് നടത്തുന്നവരും വിഷാദരോഗത്തിന് അടിമപ്പെടുവാനുള്ള സാധ്യതയും കണ്ടെത്തിട്ടുണ്ട്.

Advertisment