വെയിലേറ്റ് ചുണ്ട് ഡ്രൈ ആകാതിരിക്കാനും പൊള്ളലേല്‍ക്കാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

വേനലില്‍ വെയിലേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ സൂര്യാതപമല്ലാത്ത രീതിയില്‍ തന്നെ ചെറിയ തോതില്‍ പൊള്ളലേല്‍ക്കാറുണ്ട്. ഇത്തരത്തില്‍ ചുണ്ടിലും പൊള്ളലേല്‍ക്കാനുള്ള സാധ്യതകളുണ്ട്. അതുപോലെ തന്നെ ശരീരത്തില്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി ചുണ്ടില്‍ 'ഓയില്‍ ഗ്രന്ഥി' ഇല്ലെന്നിരിക്കെ ചുണ്ട് വല്ലാതെ ഡ്രൈ ആകുന്നതിനും സാധ്യതയുണ്ട്. വെയിലേല്‍ക്കുമ്പോള്‍ പൊള്ളുന്നത് മാത്രമല്ല ആരോഗ്യത്തിന് ദോഷകരമായിട്ടുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഏല്‍ക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് ചര്‍മ്മത്തിലെ കോശങ്ങള്‍ നശിക്കാൻ വലിയ രീതിയില്‍ കാരണമാകാറുണ്ട്. പതിവായി വെയിലേല്‍ക്കുന്നത്- ചുണ്ടില്‍ വരകളും, തൊലിയില്‍ മങ്ങലുമുണ്ടാകാൻ കാരണമാകുന്നു.

Advertisment

publive-image

സണ്‍സ്ക്രീൻ...

മുഖമടക്കം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ സൺസ്ക്രീൻ തേക്കുന്നത് പോലെ തന്നെ ചുണ്ടിലും സണ്‍സ്ക്രീൻ അപ്ലൈ ചെയ്യാമെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. സണ്‍സ്ക്രീൻ ഗുണങ്ങളുള്ള ലിപ് ബാം തേക്കുന്നതായാലും മതി.

തണല്‍ തേടുക...

പരമാവധി സൂര്യവെളിച്ചത്തില്‍ നേരിട്ട് നില്‍ക്കാതിരിക്കാൻ വേനലില്‍ ശ്രദ്ധിക്കണം. മുഖത്ത് വെയിലേല്‍ക്കാനുള്ള സാധ്യതകളെയെല്ലാം പ്രതിരോധിക്കാൻ ശ്രമിക്കണം.

തൊപ്പി ധരിക്കാം...

വേനലില്‍ സൂര്യവെളിച്ചം മൂലമുണ്ടാകുന്ന പൊള്ളലോ മറ്റ് പ്രശ്നങ്ങളോ ഒഴിവാക്കാൻ പുറത്തിറങ്ങുമ്പോള്‍ എപ്പോഴും തൊപ്പി ധരിക്കാം. ഇത് മുഖചര്‍മ്മത്തെയും ചുണ്ടിലെ ചര്‍മ്മത്തെയുമെല്ലാം സുരക്ഷിതമാക്കും.

ഫ്ളേവറുള്ള ലിപ് ബാം വേണ്ട...

വേനലില്‍ കഴിയുന്നതും ഫ്ളേവറുള്ള ലിപ് ബാം ഒഴിവാക്കി നാച്വറല്‍ ലിപ് ബാമുകളെ കൂടുതലായി ആശ്രയിക്കുക.

വെള്ളം കുടിക്കുക...

ദിവസത്തില്‍ ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. കാരണം ശരീരത്തില്‍ ജലാംശം കുറഞ്ഞാലും ചുണ്ട് വരണ്ട് പൊട്ടാം.

ഇടയ്ക്ക് നനയ്ക്കേണ്ട...

ചിലര്‍ ഉമിനീര് കൊണ്ട് ഇടയ്ക്കിടെ ചുണ്ടുകള്‍ നനച്ചുകൊണ്ടിരിക്കും. എന്നാലിങ്ങനെ ചെയ്യുന്നത് വീണ്ടും ചുണ്ട് ഡ്രൈ ആകുന്നതിലേക്കാണ് നയിക്കുക. ഉമിനീര്‍ തന്നെയാണ് ഇതിന് കാരണമാകുന്നത്. അതിനാല്‍ ഇങ്ങനെ ചെയ്യാതിരിക്കാം.

Advertisment