വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. വിറ്റാമിന്‍ എ, ബി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?
മധുരം ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. കൂടാതെ ഇവയില്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗ്ലൈസീമിക് ഇന്‍ഡെക്‌സും ചെറുതല്ല. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് നേന്ത്രപ്പഴം. അതിനാല്‍ പ്രമേഹരോഗികള്‍ നേന്ത്രപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ കഴിക്കുന്നതിന്‍റെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം കഴിക്കുന്ന രീതി അനുസരിച്ച് ഗ്ലൈസീമിക് ഇന്‍ഡെക്‌സ് ലെവലും കുറയ്ക്കാം എന്നുമാണ് പറയുന്നത്. ഗ്ലൈസീമിക് ഇന്‍ഡെക്‌സ് നില കൂടാതിരിക്കാന്‍ ഇത് സഹായിക്കും. ഒപ്പം സാലഡിലും ഗ്ലൈസീമിക് ഇന്‍ഡെക്‌സ് നില കുറഞ്ഞ മറ്റ് ഭക്ഷണങ്ങളോടൊപ്പവും നേന്ത്രപ്പഴം കഴിക്കാം.