‘സ്ട്രെസ്’ കുറയ്ക്കാന്‍ ഡയറ്റില്‍ ളൾപ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

New Update

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് ഒട്ടുമിക്കപേരും. സാമ്പത്തിക പ്രശ്നങ്ങള്‍, ജോലിയിലെ പ്രയാസങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവ പലപ്പോഴും മാനസിക സമ്മര്‍ദ്ദം വർദ്ധിക്കുന്നതിനുള്ള ചില കാരണങ്ങളാണ്. ചിട്ടയായ ജീവിതത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

Advertisment

publive-image

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ആന്റി- ഓക്സിഡന്റുകള്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവും കുറയ്ക്കുന്നതാണ്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ അവോക്കാഡോ കഴിക്കാവുന്നതാണ്. അവോക്കാഡോയില്‍ ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ സമ്മര്‍ദ്ദം, ഉല്‍കണ്ഠ എന്നിവ കുറയ്ക്കുകയും മനസിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Advertisment