ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

രക്തത്തിൽ ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും കുറവുണ്ടാകുമ്പോൾ ഉണ്ടാകുന്ന രോ​ഗാവസ്ഥയാണ്   അനീമിയ. ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറവായതിനാൽ ഇത് സംഭവിക്കുന്നു. ഇത് ക്ഷീണം, ബലഹീനത എന്നിവയ്ക്ക് കാരണമാകും. എന്നാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണിത്.'സ്ത്രീകൾ, കുട്ടികൾ എന്നിവരിലാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ. ഒരാൾ ദിവസവും ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കും.

Advertisment

publive-image

ബീറ്റ്റൂട്ട്...

ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2, ബി 6, ബി 12, സി എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ (ആർ‌ബി‌സി) ഉൽ‌പാദനം ഉത്തേജിപ്പിക്കുന്നതിനും ബീറ്റ്റൂട്ടിലെ ധാരാളം പോഷകങ്ങൾ ഗുണം ചെയ്യും. ബീറ്റ്റൂട്ട് ജ്യൂസാലോ അല്ലാതെയോ കഴിക്കാം.

ഉണക്കമുന്തിരി...

ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിനുകൾ എ, സി എന്നിവയാൽ സമ്പന്നമാണ് ഉണക്കമുന്തിരി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇരുമ്പ് ആഗിരണം പ്രോത്സാഹിപ്പിക്കുന്നതിനും ഉണക്കമുന്തിരി സഹായകമാണ്.

എള്ള്...

എള്ളിൽ ഇരുമ്പ്, ചെമ്പ്, സിങ്ക്, സെലിനിയം, വിറ്റാമിനുകൾ ബി6, ഇ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. കറുത്ത എള്ള് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇരുമ്പിന്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

മുരിങ്ങയില...

മുരിങ്ങയിലയിൽ നല്ല അളവിൽ വിറ്റാമിൻ എ, സി, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.

നട്സ്...

പിസ്ത, കശുവണ്ടി, ബദാം തുടങ്ങിയ നട്‌സുകൾ ഇരുമ്പിന്റെ നല്ല ഉറവിടങ്ങളാണ്. 100 ഗ്രാം പിസ്തയിൽ 3.9 മില്ലിഗ്രാം ഇരുമ്പും കശുവണ്ടിയിൽ 6.7 മില്ലിഗ്രാം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ബദാമിൽ 100 ​​ഗ്രാമിൽ 5.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അണ്ടിപ്പരിപ്പ് പ്രോട്ടീനുകളും നല്ല കൊഴുപ്പുകളും മറ്റ് നിരവധി വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Advertisment