'ഫുഡ് അലര്‍ജി'യെന്ന് കേട്ടിട്ടില്ലേ? അതിന് പിന്നിലെ കാരണം എന്താണെന്ന് നോക്കാം..

New Update

നാം എന്താണോ ഭക്ഷണമായി തെരഞ്ഞെടുക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ആരോഗ്യകരമായ ഭക്ഷണമാണ് കഴിവതും നാം തെരഞ്ഞെടുക്കാൻ ശ്രമിക്കേണ്ടത്. നല്ല ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മിക്കവരുടെയും മനസില്‍ വരുന്നതാണ് പാല്‍, മുട്ട, മീൻ പോലുള്ള വിഭവങ്ങളെല്ലാം. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും കഴിക്കാൻ സാധിക്കില്ല. അതിന് പിന്നിലെ കാരണം എന്താണെന്ന് മനസിലായോ?

Advertisment

publive-image

'ഫുഡ് അലര്‍ജി'യെന്ന് കേട്ടിട്ടില്ലേ? ചില ഭക്ഷണത്തോട് ചിലര്‍ക്കുണ്ടാകുന്ന 'അലര്‍ജി'യാണിത്. പാലും മുട്ടയും മീനും മാത്രമല്ല പല ഭക്ഷണങ്ങളും ഇത്തരത്തില്‍ അലര്‍ജിക്ക് ഇടയാക്കാം. പ്രധാനമായും ഒമ്പത് ഭക്ഷണങ്ങളാണ് ഏറ്റവുമധികം 'ഫുഡ് അലര്‍ജി'ക്ക് കാരണമായി വരാറ്.പാല്‍, മുട്ട, മീൻ എന്നിവയ്ക്ക് പുറമെ ഷെല്‍ഫിഷ്, കപ്പലണ്ടി, ട്രീ നട്ട്സ്, ഗോതമ്പ്, സോയബീൻ, എള്ള് എന്നിവയാണ് അധികവും 'ഫുഡ് അലര്‍ജി'യുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍. ഇത് ഓരോരുത്തരിലും ഓരോ ഭക്ഷണമായിരിക്കും അലര്‍ജിക്ക് കാരണമാവുക. ചില കേസുകളില്‍ ഒന്നിലധികം ഭക്ഷണത്തോടും അലര്‍ജിയുണ്ടാകാം.

ഇങ്ങനെ അലര്‍ജിയുണ്ടാകുന്നത് ഒരു നിസാരപ്രശ്നമായി ആരും കണക്കാക്കരുത്. ജീവൻ നഷ്ടമാകുന്നതിലേക്ക് വരെ ഇത് നയിക്കാം. പ്രധാനമായും 'അനഫൈലാക്സിസ്' എന്ന അവസ്ഥയിലേക്ക് എത്തുന്നതോടെയാണ് 'ഫുഡ് അലര്‍ജി' ഗുരുതരമാകുന്നത്. ശ്വാസമെടുക്കാൻ പ്രയാസം, ഛര്‍ദ്ദി, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, കണ്ണിലും ചുണ്ടിലും നാവിലും തൊണ്ടയിലുമെല്ലാം വീക്കം, തലകറക്കം, വയറുവേദന, അബോധാവസ്ഥയിലേക്ക് പോവുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് 'അനഫൈലാക്സിസ്' എന്ന അവസ്ഥയെ സൂചിപ്പിക്കുന്നത്.

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് അത് പ്രശ്നമായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ പൊങ്ങിത്തുടങ്ങും. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇതോടെ രോഗി മരിക്കാനും മതി. അതിനാലാണ് ഫുഡ് അലര്‍ജി ശ്രദ്ധിക്കണം എന്ന് പറയുന്നത്. കഴിയുന്നതും ഏതെങ്കിലും ഭക്ഷണത്തോട് അലര്‍ജിയുള്ളവരാണെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

Advertisment