വണ്ണം കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. ഇതിനായി കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുമുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയുകയുള്ളൂ.
തെെര്...
പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ മികച്ച സ്രോതസ്സായ തൈര് വളരെ പോഷകഗുണമുള്ള ഒരു ഭക്ഷണ വസ്തുവാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത്, തൈര് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച ഭക്ഷണമാണ്. തൈര് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുമ്പോൾ പേശികളെ സംരക്ഷിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
മുട്ട...
വളരെ ആരോഗ്യകരമായ മറ്റൊരു ഭക്ഷണമാണ് മുട്ട. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് അവ, ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ഉപാപചയ നിരക്ക് 20 മുതൽ 35 ശതമാനം വരെ വർദ്ധിപ്പിക്കുന്നു. വിശപ്പ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഉയർന്ന പ്രോട്ടീൻ ഭക്ഷണമാണ് മുട്ടയെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
മത്സ്യം...
സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞതിനാൽ പോഷകഗുണമുള്ളവയാണ്. ഇത് വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
തണ്ണിമത്തൻ...
വെള്ളത്തിന്റെ അംശം വളരെ കൂടുതലുള്ള ഒരു പഴമാണ് തണ്ണിമത്തൻ. കലോറി കുറവായതിനാൽ ശരീരത്തിലെ നല്ല ജലാംശം നിലനിർത്താൻ സഹായിക്കുന്നു. അവയിൽ അർജിനൈൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ...
ഗ്രീൻ ടീയിലെ കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും അധിക ഭാരം ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ ടീ ഡയറ്റിൽ ഉൾപ്പെടുത്താം.