ചർമ്മത്തിന് തിളക്കം നൽകുന്ന പപ്പായ പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കുന്നു. എൻസൈം, ആൽഫ-ഹൈഡ്രോക്‌സി ആസിഡിനൊപ്പം, ശക്തമായ ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിക്കുന്നു.പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എയും പപ്പൈൻ എന്ന എൻസൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നവയാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകൾ ചർമ്മത്തിലെ ചുളിവുകളെ തടയുന്നു. മുഖത്തെ കറുത്ത പാടുകൾ, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ സഹായിക്കും.
ഒന്ന്...
അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലക്ക് രണ്ട് ടീസ്പൂൺ പാൽ ചേർത്ത് നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. മുഖത്തും കഴുത്തിലും ഈ പാക്ക് പുരട്ടിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം. പാലുൽപ്പന്നങ്ങളോട് അലർജി ഉള്ളവരാണ് നിങ്ങളെങ്കിൽ ഈ പാക്കിലേക്ക് പാൽ ചേർക്കരുത്. പകരം റോസ് വാട്ടർ ചേർക്കാവുന്നതാണ്.
രണ്ട്...
അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ചന്ദനപ്പൊടി ചേർത്ത് മിക്സ് ചെയ്ത് ഈ പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. നിങ്ങളുടെ മുഖത്ത് കുറഞ്ഞത് 15 മിനിറ്റെങ്കിലും ഈ പാക്ക് ഇട്ടേക്കുക. നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.