ദിവസവും മൂന്ന് മാതളനാരങ്ങ വീതം കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.പഴങ്ങളിൽ നിരവധി ഗുണങ്ങളുള്ള ഒന്നാണ് മാതളനാരങ്ങ. ദിവസവും മൂന്ന് മാതളനാരങ്ങ വീതം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതാണ് മാതളനാരങ്ങ. രക്തധമനികളെ ശുദ്ധീകരിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യാന്‍ ഇത് സഹായിക്കുന്നതാണ്.

Advertisment

publive-image

ഹൃദയത്തെ സംരക്ഷിക്കുകയും രക്തക്കുഴലുകള്‍ അടയുന്നത് തടയുകയും ചെയ്യും. ആന്റിഓക്‌സിഡന്റുകള്‍ക്ക് പുറമേ വൈറ്റമിന്‍ സിയുടെയും മികച്ച ഉറവിടമാണ് മാതളനാരങ്ങ. വീക്കം കുറയ്ക്കാനും ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ധാരാളം പൊട്ടാസ്യവും ഫൈബറും മാതളനാരങ്ങയില്‍ നിന്ന് ലഭിക്കും.

ഹൃദയാരോഗ്യം മെച്ചുപ്പെടുത്താന്‍ നാരുകളടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കേണ്ടത്താണ് . ഇതിനായി പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കാം. പാല്, ചീസ് തുടങ്ങി ഡയറ്ററി കൊളസ്‌ട്രോള്‍ ഭക്ഷണം ഒഴിവാക്കി നട്ട്‌സ്, അവക്കാഡോ, ഒലിവ് ഓയില്‍ എന്നിവ ഭക്ഷണത്തില്‍ ചേര്‍ക്കാം.

Advertisment