കറ്റാര്‍വാഴയും വെളിച്ചെണ്ണയും ചേര്‍ത്ത് ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നത് നോക്കാം…

New Update

പെര്‍ഫെക്‌ട് മുടി’ വേണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ ഇല്ല. മുടിയുടെ കട്ടി കുറയുന്നതും പെട്ടെന്ന് പൊട്ടിപ്പോകുന്നതും കൊഴിയുന്നതുമൊക്കെ പലരുടെയും സ്ഥിരം പരാതികളാണ്. കറ്റാര്‍വാഴയും വെളിച്ചെണ്ണയുമുണ്ടെങ്കില്‍ ഈ കിടിലന്‍ ഹെയര്‍മാസ്‌ക് തയ്യാറാക്കാം.

Advertisment

publive-image

സൗന്ദര്യ ഗുണങ്ങള്‍ ഏറെയുള്ളതാണ് കറ്റാര്‍വാഴയുടെ ജെല്‍. തലയോട്ടിയിലെ കേടായ ചര്‍മ്മകോശങ്ങള്‍ നന്നാക്കാന്‍ കറ്റാര്‍വാഴ നല്ലതാണ്. ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മുടി വളരാന്‍ ആരോഗ്യകരമായ ഒന്നാണ് . മുടിക്ക് നല്ല കണ്ടീഷണറായും കറ്റാര്‍വാഴ ഉപയോഗിക്കാം. മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ ഇത് സഹായിക്കും. മുടികൊഴിച്ചില്‍ തടയാനും കറ്റാര്‍വാഴ വളരെ നല്ലതാണ്.

വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ എല്ലാവരും കേട്ടുവളരുന്നവരാണ് നമ്മളില്‍ പലരും. മുടിക്ക് പ്രകൃതിദത്തമായ പോഷണം നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. നീണ്ട കട്ടിയുള്ള മുടി സ്വന്തമാക്കാന്‍ ഇത് സഹായിക്കുന്നതാണ് . മുടിക്ക് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വെള്ളിച്ചെണ്ണ ഉപയോഗിക്കുന്നത് സഹായിക്കും. നരച്ച മുടി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ പ്രതിവിധിയാണ്.

അരക്കപ്പ് വെളിച്ചെണ്ണയും രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്ലും എടുക്കുക. സ്പൂണ്‍ ഉപയോഗിച്ച്‌ ഇവ നന്നായി മിക്‌സ് ചെയ്യുക. ഇങ്ങനെ ഇളക്കുമ്ബോള്‍ ഒരു മിനുസമാര്‍ന്ന പേസ്റ്റായി മാറുന്നത് കാണാം. ഈ മിശ്രതം തലയോട്ടിയിലും മുടിയുടെ വേര് മുതല്‍ അറ്റം വരെയും തേച്ച്‌ പിടിപ്പിക്കണം. നന്നായി മസാജ് ചെയ്തശേഷം കുറച്ചുനേരം കഴിഞ്ഞ് സാധാരണ പോലെ കഴുകിക്കളയുക.

Advertisment