പുരികം കൊഴിയുന്നത് തടയാനും കട്ടിയോടെ വളരാനുമൊക്കെ സഹായിക്കുന്ന ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്തു നോക്കാം..

New Update

കട്ടിയുള്ള പുരികം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ഒലീവ് ഓയില്‍ ഉറങ്ങുന്നതിന് മുൻപ് പുരുകത്തില്‍ തേക്കുന്നത് നല്ലതാണ്. ഇത് പുരികം നല്ല ആകൃതിയില്‍ കട്ടിയായി വളരാന്‍ സഹായിക്കുന്നതാണ്.പുരികങ്ങളുടെ ആരോഗ്യത്തിന് നാരങ്ങ വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, സി, ഫോളിക് ആസിഡ് എന്നിവ പുരികം വളരാന്‍ സഹായിക്കും.

Advertisment

publive-image

മുടിയുടെ ആരോഗ്യത്തിനും പുരികം കട്ടിയോടെ വളരാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില ചതച്ച്‌ ചെറുചൂടു വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവച്ചശേഷം പിറ്റേന്ന് രാവിലെ മൃദുവായി അരച്ചെടുത്ത് പുരികത്തില്‍ പുരട്ടുക . 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയാം.
മുട്ടയുടെ വെള്ള പുരികത്തിന് നല്ലതാണ്. 20 മിനിറ്റോളം മുട്ട വെള്ള എടുത്ത് പുരികത്തില്‍ നന്നായി തേക്കുക്ക .

Advertisment