മാമ്പഴം കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

New Update

മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് മാമ്പഴം. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മത്തിലെ ചുളിവുകളും പാടുകളും മാറാനും മാമ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. മാമ്പഴം കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

Advertisment

publive-image

തിളക്കമുള്ള ചര്‍മ്മത്തിന്

തിളക്കമുള്ള ചര്‍മ്മത്തിനായി ആദ്യം പഴുത്ത മാമ്പഴത്തിന്‍റെ പൾപ്പ് ഒരു ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ചെയ്യുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.

ചര്‍മ്മം മൃദുലമാകാന്‍

ഒരു ടീസ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ അരി മാവ്, ഒരു ടീസ്പൂൺ പാൽ എന്നിവ യോജിപ്പിച്ച ശേഷം ആ മിശ്രിതം  മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

മുഖക്കുരു മാറാന്‍

രണ്ട് ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ തൈര്, രണ്ട് ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാന്‍ ഇവ സഹായിച്ചേക്കാം.

മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍

മാമ്പഴത്തിന്‍റെ പൾപ്പ് ഒരു ടീസ്പൂണ്‍, രണ്ട് ടീസ്പൂൺ ഗോതമ്പ് മാവ്, ഒരു ടീസ്പൂൺ തേന്‍ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട്  തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.

മുഖത്തെ കരുവാളിപ്പ് മാറാന്‍

ഒരു ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇതും ആഴ്ചയില്‍ രണ്ട്  തവണ വരെ പരീക്ഷിക്കുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും.

Advertisment