ശരീരത്തിൽ അയണ്‍ കുറയുന്നത് ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

New Update

മ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നുപോകണമെങ്കില്‍ പല ഘടകങ്ങളും നമുക്ക് ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇത്തരത്തില്‍ ആവശ്യമായി വരുന്ന ഘടകങ്ങളാണ്.  ഇക്കൂട്ടത്തിലുള്‍പ്പെടുന്നൊരു ഘടകമാണ് അയേണും. അയേണ്‍ കുറയുന്നത് ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം. ലോകമെമ്പാടും തന്നെ അയേണ്‍ കുറവും അതിനോടനുബന്ധമായ ആരോഗ്യപ്രശ്നങ്ങളും നേരിടുന്നവര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment

publive-image

എന്നാലിത് കൂടുതല്‍ കാണുന്നത് സ്ത്രീകളിലാണത്രേ. കാരണം ഓരോ മാസവും ഇവരില്‍ നിന്ന് നിശ്ചിത അളവില്‍ രക്തം നഷ്ടപ്പെട്ട് പോകുന്നുമുണ്ട്. ഇതും കൂടിയാകുമ്പോഴാണ് അയേണ്‍ കുറവ് വല്ലാതെ മുഴച്ചുവരുന്നത്. അയേണ്‍ കുറവ് സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍ അത് വിളര്‍ച്ച അഥവാ അനീമിയയിലേക്കും വഴിയൊരുക്കുന്നു.  ഇന്ത്യയിലാണെങ്കില്‍ വലിയൊരു വിഭാഗം സ്ത്രീകളും അനീമിയയോട് പോരാടുന്നവരാണ്. അനീമിയയെ അങ്ങനെ നിസാരവത്കരിച്ച് തള്ളിക്കളയാനും സാധിക്കില്ല.

നിത്യജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നൊരു അവസ്ഥയാണ് അനീമിയ. പലപ്പോഴും സ്ത്രീകള്‍ തങ്ങളില്‍ അനീമിയയുടെ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാലും അത് ശ്രദ്ധിക്കാറോ പരിശോധിക്കാൻ പോകാറോ ഇല്ല. പലര്‍ക്കും അതിനുള്ള സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളുമില്ല. എങ്കിലും അനീമിയയുടെ ലക്ഷണങ്ങള്‍ മനസിലാക്കുന്നത് വളരെ നല്ലതാണ്.

എപ്പോഴും തളര്‍ച്ച, പടികള്‍ കയറുമ്പോഴോ വേഗതയില്‍ നടക്കുമ്പോഴോ ഓടുമ്പോഴോ എല്ലാം ശ്വാസതടസമോ വല്ലാത്ത കിതപ്പോ അനുഭവപ്പെടുന്നത്, തലവേദന, ഓര്‍മ്മക്കുറവ്, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ചര്‍മ്മവും നഖവും വിളര്‍ത്തതായി കാണപ്പെടുക, കണ്ണുകള്‍ ഉറക്കം തൂങ്ങിയത് പോലെയാവുക, ചെറുപ്പക്കാരുടെ ചര്‍മ്മത്തില്‍ പ്രായമായവരെ പോലെ ചുളിവുകള്‍ വീഴുക, ഉയര്‍ന്ന നെഞ്ചിടിപ്പ്, കൈകാലുകളില്‍ ഇടവിട്ട് തരിപ്പ് അനുഭവപ്പെടുന്ന അവസ്ഥ- എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം അനീമിയയുടെ ലക്ഷണങ്ങളായി വരുന്നവയാണ്.

Advertisment