പുളി ജ്യൂസിന്റെ ആരോ​ഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

New Update

നമ്മള്‍ എന്നും പാചകത്തിനുപയോഗിക്കുന്ന ചേരുവകളിൽ ഒന്നാണ് പുളി. കറികളില്‍ ചേര്‍ക്കുന്നതിന് പുറമേ പുളി ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യകരമായ ഒരു ജ്യൂസ് തയ്യാറാക്കാം.ഇതു കൊണ്ടുള്ള ആരോഗ്യവശങ്ങള്‍ നോക്കാം.കുരുകളഞ്ഞ പുളി രണ്ടു ഗ്ലാസ് വെള്ളത്തില്‍ വേവിച്ചെടുക്കുക. ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്തശേഷം വാങ്ങിവെക്കുക. വെള്ളം തണുത്ത ശേഷം അരിച്ച്‌ തേനും ഐസ് ക്യൂബുകളും ചേര്‍ത്ത് കുടിക്കാവുന്നതാണ്.
കൊഴുപ്പ് അലിയിച്ചു കളയാന്‍ ഈ പാനീയങ്ങള്‍ ശീലമാക്കൂന്നത് നല്ലതാണ് .

Advertisment

publive-image

ദഹനപ്രശ്നങ്ങള്‍ക്കും വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ക്കും ഈ ജ്യൂസ് വളരെയധികം ഫലപ്രദമാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിത ഭാരം കുറയ്ക്കുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറംതള്ളുന്നതിനും പുളി ജ്യൂസ് ഉപകാരപ്പെടും.ഇതിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ ഉപകരിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ് ഈ ജ്യൂസ്.

Advertisment