വിശപ്പ് കുറയ്ക്കാന്‍ കാരറ്റ് മികച്ചതെന്ന് പഠനങ്ങൾ

New Update

ധാരാളം ആരോഗ്യഗുണങ്ങള്‍ കാരറ്റ് കഴിച്ചാല്‍ ലഭിക്കുന്നതാണ് . കുറഞ്ഞ കലോറിയും നാരുകളുടെ നല്ല ഉറവിടവുമായ കാരറ്റ് പോലുള്ള പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു .മുഴുവന്‍ രൂപത്തില്‍ കാരറ്റ് കഴിക്കുമ്പോൾ, കാരറ്റിന്റെ ഘടന, നാരുകള്‍, ഉയര്‍ന്ന ജലാംശം എന്നിവ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.

Advertisment

publive-image

പൊട്ടാസ്യം, വിറ്റാമിന്‍ എ, ബയോട്ടിന്‍, വിറ്റാമിന്‍ ബി 6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും കാരറ്റില്‍ ധാരാളമുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ വര്‍ദ്ധനവ് മൂലം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കാരറ്റ് കൂടുതല്‍ കഴിക്കുന്നത് വഴി രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കും.

ബീറ്റാ കരോട്ടീനുകള്‍, ഫൈബര്‍, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന കാരറ്റിന് ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാന്‍സര്‍ പ്രതിരോധത്തിലും നല്ലതാണ്.

കാരറ്റിന് ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും രോഗം തടയാനുമുള്ള കഴിവുണ്ട് . യൂട്രെക്റ്റിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തില്‍, സ്തനാര്‍ബുദ സാധ്യത 60% വരെ കുറയ്ക്കാന്‍ ഇവ സഹായിക്കുമെന്ന് കണ്ടെത്തി.

Advertisment