കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം. 

New Update

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടുകയും ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.

Advertisment

publive-image

1. അവക്കാഡോ..

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.

2. ഓറഞ്ച്..

ഓറഞ്ച് അടക്കമുള്ള സിട്രസ് പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും മറ്റും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും.

3. ബെറി പഴങ്ങള്‍.. 

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

4. പപ്പായ.. 

പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.

5. ആപ്പിൾ.. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിള്‍. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

6. തണ്ണിമത്തന്‍.. 

തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഈ വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലം കൂടിയാണ് തണ്ണിമത്തന്‍.

Advertisment