നഖങ്ങൾ പൊട്ടുന്നുണ്ടോ?കാരണമിതാണ്..

New Update

നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. ‍പല കാരണങ്ങൾ കൊണ്ട് നഖങ്ങൾ പൊട്ടാം. ദൈനംദിന ജീവിതത്തിൽ അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു.വരണ്ടതും പൊട്ടിയതുമായ നഖങ്ങൾ കാൽസ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കിൽ ഇത് നഖങ്ങളിൽ വിള്ളലുകൾക്ക് കാരണമാകും.

Advertisment

publive-image

മുട്ട.. 

മുട്ട വിറ്റാമിൻ ഡിയുടെയും പ്രോട്ടീനിന്റെയും നല്ല ഉറവിടം മാത്രമല്ല വിറ്റാമിൻ ബി 12, ഇരുമ്പ്, ബയോട്ടിൻ എന്നിവയുടെ ഉള്ളടക്കം നഖങ്ങളുടെ ബലം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും.

ഇലക്കറികൾ.. 

കാൽസ്യം ഇരുമ്പും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പച്ച ഇലക്കറികൾ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ നഖങ്ങൾ പൊട്ടുന്നത് തടയുന്നു.

മത്സ്യം.. 

പ്രോട്ടീൻ, സൾഫർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച സ്രോതസ്സാണ് മത്സ്യം. വിവിധ മത്സ്യങ്ങൾ നഖത്തിന്റെ മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും നല്ലതാണ്. കെരാറ്റിൻ ഉൽപാദനത്തെ സഹായിക്കുന്ന പ്രോട്ടീനുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് മത്സ്യം.

നട്സ്.. 

വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളുടെ ഉറവിടമാണ് നട്സ്. ബദാം, വാൽനട്ട് പോലുള്ള നട്സുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ഓക്‌സിഡേറ്റീവ് നാശത്തെ ചെറുക്കാനും ചർമ്മത്തിലെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ബി 6, സിങ്ക്, വിറ്റാമിൻ ഇ എന്നിവയും നട്സുകളിൽ അടങ്ങിയിട്ടുണ്ട്.

അവാക്കാഡോ.. 

ആരോഗ്യകരവും പോഷകപ്രദവുമായ മറ്റൊരു ഭക്ഷണമാണ് അവോക്കാഡോ. നഖം, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും പോഷകങ്ങളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ വലിയ അളവിൽ വിറ്റാമിൻ സി ഉൾപ്പെടുന്നു. ഇത് കൊളാജൻ ഉൽപാദനത്തിന് സഹായിക്കുകയും നേർത്ത വരകളുടെയും ചുളിവുകളും കുറയ്ക്കുന്നു.

Advertisment