വിവിധ തരത്തിലുള്ള വൃക്കതകരാറുകൾ ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബോസ്റ്റണിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകർ വ്യക്തമാക്കുന്നു. വാസ്കുലർ വൃക്ക രോഗം, ഡയബറ്റിക് കിഡ്‌നി രോഗം, എന്നിവയുടെ തീവ്രത രോഗനിർണയം നടത്തിയ ആളുകളിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു.
വിട്ടുമാറാത്ത വൃക്കരോഗമുള്ള ആളുകൾക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവ ഉണ്ടാകാം. ഇതെല്ലാം ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. പഠനത്തിനായി ബോസ്റ്റൺ കിഡ്‌നി ബയോപ്‌സി കോഹോർട്ടിൽ നിന്നുള്ള 600 ഓളം മുതിർന്നവരിൽ നിന്ന് ക്ലിനിക്കലി സൂചിപ്പിച്ച ബയോപ്‌സി സമയത്ത് ശേഖരിച്ച വൃക്ക ടിഷ്യു ഉപയോഗിച്ചു. പഠനത്തിൽ പങ്കെടുത്തവർക്ക് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടിഷ്യു സാമ്പിളുകളിൽ വൃക്ക തകരാറുകൾക്കായി ശാസ്ത്രജ്ഞർ പ്രത്യേകം പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിൽ രണ്ട് പ്രത്യേക തരത്തിലുള്ള വൃക്ക തകരാറുകൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. രക്തക്കുഴലുകളുടെ കേടുപാടുകൾ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാമെന്ന് ഡോ. ലിയോ പറഞ്ഞു.
വിട്ടുമാറാത്ത വൃക്കരോഗം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയാം.വൃക്കതകരാറും ഹൃദ്രോഗത്തെയും സംബന്ധിച്ചുള്ള ബന്ധത്തെ കുറിച്ച് കൂടുതലറിയാൻ ഈ പഠനം സഹായിച്ചുവെന്നും ഡോ. ലിയോ പറഞ്ഞു.
ഉപ്പ് കുറഞ്ഞ ഭക്ഷണക്രമം, വ്യായാമ പ്രവർത്തനങ്ങൾ, കൊളസ്ട്രോൾ കുറയ്ക്കൽ, രക്തസമ്മർദ്ദം നിയന്ത്രിക്കൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നതായി ഡോ. ലിയോ എഫ്. ബക്ക്ലി പറഞ്ഞു.