ഭക്ഷണം കഴിച്ചയുടന്‍ കുളിക്കരുതെന്ന് പറയുന്നതിന്റെ കാരണമിതാണ്..

New Update

ഭക്ഷണം കഴിച്ചിട്ട് ഉടന്‍ കുളിക്കുന്നവരോട് അത് അത്ര നല്ല ശീലമല്ലെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കാറുണ്ടെങ്കിലും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് മിക്കവര്‍ക്കും അറിയില്ല. ഇതിനു പിന്നില്‍ കൃത്യമായ കാരണമുണ്ടെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.

Advertisment

publive-image

ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയെ താഴ്ത്തുകയും ഇതുമൂലം ദഹനപ്രവര്‍ത്തനങ്ങള്‍ വൈകുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആയുര്‍വേദ വിധിയും ഇതുതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്.

അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിങ്ങനെ ദഹനപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന പല വിഷമതകളും ഇതോടെ ഉണ്ടായേക്കാം. ദഹനപ്രശ്നങ്ങള്‍ ഓരോരുത്തരേയും ഓരോ തീവ്രതയിലാണ് ബാധിക്കുക.

നേരത്തേ, എന്തെങ്കിലും അസുഖമുള്ളവരോ, ആരോഗ്യക്കുറവുള്ളവരോ ഒക്കെയാണെങ്കില്‍ അവര്‍ക്ക് അല്‍പം കൂടി വിഷമതകള്‍ ഇത് സമ്മാനിച്ചേക്കും.

Advertisment