മൂപ്പെത്തിയ തേങ്ങയിൽ നിന്ന് ലഭിക്കുന്ന ആരോഗ്യസമ്പന്നമായ വിഭവമാണ് പൊങ്ങ്. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിൽ മുന്നിൽ നില്ക്കുന്ന പൊങ്ങിന്റെ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ശരീരത്തെ അണുബാധകളിൽ നിന്ന് രക്ഷിക്കും. ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു എന്നതാണ് ഇതിന്റെ ഏറ്രവും പ്രധാനപ്പെട്ട ഗുണം.
പ്രമേഹരോഗികളിൽ ഇൻസുലിൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു. നല്ല കൊളട്രോൾ വർദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഫ്രീറാഡിക്കലുകളെ പ്രതിരോധിച്ച് ശരീരത്തെ മാരകരോഗങ്ങളിൽ നിന്നുപോലും സംരക്ഷിക്കും. നാരുകളാൽ സമ്പന്നമായതിനാൽ ദഹനം മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഭക്ഷണമാണ്. ചർമ്മത്തിന്റെ ചുളിവുകൾ അകറ്റി യൗവനവും തിളക്കവും സമ്മാനിക്കുന്നു പൊങ്ങ്. ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരുന്ന ഭക്ഷണവുമാണിത്.