സൗന്ദര്യ സംരക്ഷണത്തിന് ഒലിവ് ഓയിൽ സഹായിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം

New Update

ന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചുളിവുകൾ കുറയ്ക്കാനുമെല്ലാം ഒലീവ് ഓയിൽ സഹായിക്കുന്നു. ഒലീവ് ഓയിൽ ഒരു മികച്ച മോയ്സ്ചറൈസറാണ്. ഒലീവ് ഓയിൽ പുരട്ടുന്നത് ശൈത്യകാലത്ത് വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മത്തിനെതിരെ പ്രവർത്തിക്കുന്നു.

Advertisment

publive-image

ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമുണ്ട്, ഇത് ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കുമ്പോൾ ഗുണം ചെയ്യും. മോയ്‌സ്ചുറൈസർ ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഇത് ചർമ്മത്തിന്റെ വരൾച്ച ഇല്ലാതെ ചർമ്മത്തിന് തിളക്കവും നിറവും വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തിസിറ്റി വർധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ്.

ഒലീവ് ഓയിൽ ആരോഗ്യകരമായ വിറ്റാമിനുകൾ, കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഈ ഘടകങ്ങൾ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു, കൂടാതെ ഇതിലെ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. ഒലീവ് ഓയിൽ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.

ഈ സംയുക്തങ്ങൾക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ കഴിയും. ഇത് ചർമ്മത്തിൽ കൊളാജൻ വർദ്ധിപ്പിക്കാനും സഹായിക്കും. ഒലിവ് ഓയിലിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുറിവ് ഉണക്കുന്നതിന് സഹായിക്കുന്നു. ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഒലീവ് ഓയിലും ചേർത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും കണ്ണിന് താഴെയുള്ള കറുത്തപാട് മാറാനും സഹായിക്കും.

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും.

Advertisment