വേദനസംഹാരി ഉപയോ​ഗിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നോക്കാം..

New Update

ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് പലരും. വേദനയുണ്ടായാൽ ഉ‌ടൻ വേദന സംഹാരികളെ ആശ്രയിക്കും. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്.

Advertisment

publive-image

വേദനസംഹാരികളുടെ അമിത ഉപയോഗം ആരോഗ്യം നശിപ്പിച്ച്‌ രോഗികളാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അസെറ്റാമിനോഫിന്‍ എന്ന വേദനസംഹാരി ഏറ്റവും അപകടകാരിയാണെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്.

അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഈ മരുന്ന് ശരീരത്തില്‍ എത്തിയാലുടന്‍ രാസപ്രവര്‍ത്തനം ഉണ്ടാകുകയും കരളിന് അതീവദോഷകരമായി തീരുകയും ചെയ്യും.

ഈ വേദനസംഹാരി ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം വിഷാംശമുണ്ടാക്കി ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കും. ഇതോടെ കരളിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴവ് ഉണ്ടാകുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യും.

Advertisment