ദിവസവും പുറത്ത് പോകുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് വെയിൽ ഏൽക്കുന്നത്. വെയിൽ മൂലം മുഖത്തെ മാത്രമല്ല കെെയിലെയും കാലിലെയും നിറം മങ്ങിപോകാറുണ്ട്. എന്നാൽ നമ്മൾ കൂടുതലും ശ്രദ്ധ കൊടുക്കുന്നത് മുഖത്തെ നിറം തിരികെ കൊണ്ട് വരാനാണ്.
ആവശ്യമായ സാധനങ്ങൾ
1. ബീറ്റ്‌റൂട്ട്
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബിറ്റ്‌റൂട്ട്. വരണ്ട ചർമ്മം, കരിവാളിപ്പ് എന്നിവയെല്ലാം ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് ബിറ്റ്‌റൂട്ട്.
2. കടലമാവ്
മുഖത്ത് മാത്രമല്ല ശരീരത്തിൽ മുഴുവൻ കടലമാവ് തേയ്ക്കുന്നത് ഏറെ നല്ലതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് ഏറ്റവും മികച്ചതാണ്.
3.അരിപ്പൊടി
ചർമ്മത്തിൽ നല്ലൊരു സ്ക്രബറായി പ്രവർത്തിക്കാൻ അരിപ്പൊടിക്ക് കഴിയുന്നു. മുഖത്തെ നിറം വർധിപ്പിക്കാനും അതുപോലെ ചുളിവുകളും പാടുകളും മാറ്റാനും അരിപ്പൊടി നല്ലതാണ്.
4. തെെര്
തെെരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, പ്രോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ ചർമ്മത്തിന് ഏറെ നല്ലതാണ്.
തയ്യാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് എടുത്ത ശേഷം അത് അരച്ച് നീര് എടുക്കുക. ഇതിലേയ്ക്ക് അരിപ്പൊടിയും കടലമാവും അല്പം തെെരും ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം ശരീരത്തിലും കെെയിലും കാലിലുമെല്ലാം തേച്ചുപിടിപ്പിച്ച് അഞ്ച് മിനിട്ട് മസാജ് ചെയ്യുക. അതിനുശേഷം 15 മിനിട്ട് കളിയുമ്പോൾ കഴുകി കളയാം. ഇത് ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.