കുടല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

കോശങ്ങള്‍ അസാധാരണമായി പെരുകുന്ന അവസ്ഥയാണ് ക്യാൻസര്‍. ക്യാൻസര്‍ രോഗം പല ഘട്ടങ്ങളിലായാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ തന്നെ രോഗം കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ നല്‍കാൻ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അത്തരത്തിലൊന്നാണ് ബവല്‍ ക്യാൻസര്‍ അഥവാ കുടലിനെ/ വയറിനെ ബാധിക്കുന്ന ക്യാൻസര്‍. മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് ബവല്‍ ക്യാന്‍സര്‍ എന്ന് പറയുന്നു. നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഇത്.

Advertisment

publive-image

  • വയറുവേദന
  • മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം
  • അതിസാരം
  • ഇരുമ്പിന്‍റെ കുറവ് മൂലമുള്ള വിളർച്ച

രോഗലക്ഷണങ്ങളിൽ ഒന്ന് മാത്രം ഉള്ളതുകൊണ്ട് കുടൽ ക്യാൻസറിനുള്ള സാധ്യത ഉണ്ടെന്ന് ഉറപ്പിക്കാനാകില്ല. എന്നാല്‍ മൂന്നോ അതിലധികമോ ലക്ഷണങ്ങളുള്ളവർക്ക് ആറര ഇരട്ടിയിലധികം സാധ്യത ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. നാഷനൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍  കുടലിൽ ക്യാൻസർ ബാധിച്ച 5,000-ലധികം രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്തു.

കുടല്‍ ക്യാന്‍സറിന്‍റെ മറ്റ് ലക്ഷണങ്ങള്‍.. 

വയറ്റില്‍ എപ്പോഴും അസ്വസ്ഥത, സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥ, വയര്‍ വീര്‍ത്ത് കെട്ടിയിരിക്കുന്ന അവസ്ഥ, മലബന്ധം, ഛര്‍ദ്ദി എന്നിവയെല്ലാം ബവല്‍ ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്.

മിക്ക കേസുകളിലും ഇവയെല്ലാം ദഹനപ്രശ്നങ്ങളായി കണക്കാക്കി ക്യാൻസര്‍ നിര്‍ണയം വൈകുന്നതാണ് പിന്നീട് പ്രശ്നമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വിഷമതകള്‍ നേരിടുന്നപക്ഷം പരിശോധനയ്ക്ക് വിധേയരാകുന്നതാണ് ഉചിതം.

Advertisment