അനീമിയ തടയുന്നതിന് സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരിചയപ്പെടാം

New Update

രീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച എന്ന് അറിയപ്പെടുന്നത്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളര്‍ച്ച,   ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവയൊക്ക ആണ് വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍.

Advertisment

publive-image

അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. അത്തരത്തില്‍  ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ വിളര്‍ച്ച തടയാന്‍ സഹായിക്കും.

രണ്ട്...

ഡ്രൈഡ് ആപ്രിക്കോട്ട് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണിനാല്‍ സമ്പുഷ്ടമായ ഇവ വിളര്‍ച്ച തടയാന്‍ സഹായിക്കും. 100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.  ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മൂന്ന്...

കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 100 ഗ്രാം കശുവണ്ടിയില്‍ 6.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.

നാല്...

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും.

അഞ്ച്...

ബീറ്റ്റൂട്ട് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞതുമാണ്. ബീറ്റ്റൂട്ട് ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ്,  ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ആറ്...

മാതളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാന്‍ സഹായിക്കും.

Advertisment