പോഷകഗുണങ്ങൾ അടങ്ങിയ കടലമാവിൽ ചർമ്മ സംരക്ഷണത്തിന് അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മുഖസൗന്ദര്യത്തിനായി പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ചേരുവകയാണ് കടലമാവ്. ചർമ്മത്തിന് അതിശയകരമായ ഗുണങ്ങൾ നൽകുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുഖം തിളക്കമുള്ളതാക്കാൻ കടലമാവ് മൂന്ന് രീതിയിൽ ഉപയോഗിക്കാം.
ഒന്ന്
ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 - 20 മിനുട്ട് കഴിഞ്ഞ് മുഖം കഴുകുക. ശേഷം മോയ്‌സ്ചുറൈസർ പുരട്ടുക. ഈ പായ്ക്ക് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ചർമ്മ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും നീക്കാൻ സഹായിക്കുന്നു.
രണ്ട്
ഒരു ടേബിൾ സ്പൂൺ കടലമാവ്, 1 ടേബിൾ സ്പൂൺ മുൾട്ടാനി മിട്ടി, 1 ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പ് ഒരു പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ഒരു സ്‌കിൻ ടോണറായി റോസ് വാട്ടർ പ്രവർത്തിക്കുന്നു. വില കൂടിയ സ്‌കിൻ ടോണറുകൾ ഉപേക്ഷിച്ച് പകരം റോസ് വാട്ടർ ഉപയോഗിക്കാവുന്നതേയുള്ളൂ. മുഖത്തെ തൊലിയുടെ പിഎച്ച് നിയന്ത്രിച്ച് നിർത്താനാണ് ഇവ പ്രധാനമായും സഹായകമാവുക. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണയുമെല്ലാം നീക്കാനും ഇത് സഹായിക്കും.
മൂന്ന്
ഒരു ടേബിൾ സ്പൂൺ കടലമാവ്, 1 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക..ഏകദേശം 10 - 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുക. മുഖം തുടച്ച് മോയ്‌സ്ചുറൈസർ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഇടുക.