മെഡിറ്റേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മ്മർദ്ദത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രധാനമാർ​ഗമാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. ധ്യാനം മനസ്സിലും ജീവിത നിലവാരത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വീട്ടിൽ തന്നെ മെഡ‍ിറ്റേഷൻ ചെയ്യാവുന്നതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. നല്ല ഉറക്കം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു.

Advertisment

publive-image

മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും അകറ്റി ഊർജ്ജസ്വലതയും ഉന്മേഷവും അനുഭവപ്പെടുത്തുകയും ചെയ്യുന്ന ഒരു പരിശീലനമാണ് മെഡിറ്റേഷൻ. ഇത് ശ്രദ്ധ മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ഇതാ ചില ടിപ്സുകൾ..

ഒന്ന്...

മെഡിറ്റേഷന് ഒരു പ്രത്യേക സമയം മാറ്റിവയ്ക്കുക. ഒരു കസേരയിലോ സോഫയിലോ തറയിലോ ആകട്ടെ, എവിടെയാണെങ്കിലും സുഖകരവും അനായാസവുമായി വേണം ഇരിക്കുവാൻ.

രണ്ട്...

നിങ്ങൾ ആദ്യമായി ധ്യാനം ചെയ്യുന്നത് 15 മിനുട്ട് എന്ന സമയം ആക്കുക. അതിന് ശേഷം ക്രമേണ ധ്യാന ദൈർഘ്യം വർദ്ധിപ്പിക്കുക.

മൂന്ന്...

ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന് ശാരീരിക സംവേദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും നിരീക്ഷിക്കുകയും ചെയ്യുക.

നാല്...

ധ്യാനിച്ചതിന് ശേഷം നിങ്ങൾക്ക് ശാരീരികമായും മാനസികമായും എങ്ങനെ തോന്നുന്നുവെന്നത് ശ്രദ്ധിക്കുക. നിങ്ങൾ‌ക്ക് സ്വയം അനുഭവപ്പെടുന്ന മാറ്റങ്ങൾ‌ ഒരു പുസ്തകത്തിൽ എഴുതുക.

Advertisment