ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിലൊന്ന് സംഭവിക്കുന്നത് ഇന്ത്യയിൽ

New Update

സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന 15കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരനായ രോഹിത് സിങ്ങിനെ അധ്യാപകർ ഉടൻ തന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ കുട്ടിയുടെ കൈകാലുകൾ തിരുമ്മുകയും വെള്ളം കൊടുക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും കുട്ടിയ്ക്ക് ബോധം വന്നില്ലെന്ന് ആധ്യാപകർ പറഞ്ഞു.

Advertisment

publive-image

രോഹിത്തിന് നിർജലീകരണം ഉണ്ടെന്ന് കരുതിയാണ് ഒആർഎസ് ലായനി നൽകാൻ ശ്രമിച്ചതെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് നൂതൻ സക്‌സേന പറഞ്ഞു. എന്നാൽ ഇത് സഹായിച്ചില്ല. പിന്നീട് രോഹിതിന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ടൈംസ് നൗവിലെ റിപ്പോർട്ട് അനുസരിച്ച് മുംബൈയിലെ ഒരു ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഹൃദയാഘാതം 15-20 ശതമാനം വർധിച്ചതായി പറയുന്നു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും 25 വയസും അതിൽ താഴെയുമുള്ളവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ യുവാക്കൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇരയാകുന്നു.

'ഉദാസീനമായ ജീവിതശൈലിയിലെ വർദ്ധനവാണ് ഇന്നത്തെ ഉയർന്ന സ്ട്രോക്ക് കേസുകളുടെ പ്രധാന കാരണം. പുകവലി, മദ്യപാനം, വ്യായാമക്കുറവ് മൂലമുള്ള ബിഎംഐ വർദ്ധനവ്, പ്രമേഹം, രക്താതിമർദ്ദം, ഡിസ്ലിപിഡീമിയ, മുൻകാല സ്‌ട്രോക്ക്തു ടങ്ങിയ നിരവധി അപകട ഘടകങ്ങൾ പക്ഷാഘാതത്തിന് കാരണമാകും...' -  ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോ സർജറി ആൻഡ് എൻഡോവാസ്കുലർ ന്യൂറോ സർജറി കൺസൾട്ടന്റായ ഡോ. സന്തോഷ് എൻയു പറഞ്ഞു.

ആഗോളതലത്തിൽ 17.9 ദശലക്ഷം ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിലൊന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതിൽ കൂടുതലും യുവാക്കളാണെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

അസാധാരണമായ ഹൃദയപേശികൾ പൂർണ്ണമായും നേർത്തതോ കട്ടിയുള്ളതോ ആകുമ്പോൾ അത് പെട്ടെന്ന് വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ ഹൃദയമിടിപ്പിന് കാരണമാകുകയോ ചെയ്യുന്നുവെന്ന് ഡോ. സന്തോഷ് എൻയു പറഞ്ഞു.

പാരമ്പര്യമായുള്ള പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ഹൈപ്പർ കൊളസ്ട്രോളീമിയ, ജനിതക ഹൃദയ വൈകല്യങ്ങൾ എന്നിവ ഹൃയാഘാതത്തിൻറെ പ്രധാന കാരണങ്ങളാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ദൈനംദിന വ്യായാമം, പുകയില ഒഴിവാക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ ഇത് തടയാനാകും. മദ്യം, ലഹരി വസ്തുക്കൾ, പുകവലി, പാസീവ് സ്മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരിൽ ഹൃദയരോഗങ്ങൾ ഉടലെടുക്കാനുള്ള കാരണങ്ങളാണ്.

Advertisment