ബീറ്റ്‍റൂട്ട് കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

ചര്‍മ്മം വൃത്തിയുള്ളതും ആരോഗ്യമുള്ളതും ആയിരിക്കണം. അതുപോലെ തന്നെ തിളക്കവും അഴകുമുള്ളതുമായിരിക്കാനും ആഗ്രഹിക്കാത്തവര്‍ കാണില്ല. ഇതിനെല്ലാം വേണ്ടി പലവിധത്തിലുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങള്‍ പണം ചിലവഴിച്ച് വാങ്ങിക്കുന്നവരും ഏറെയാണ്.അധികവും പച്ചക്കറികളും പഴങ്ങളും തന്നെയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിനായി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചേരുവകള്‍. പച്ചക്കറികളും പഴങ്ങളും നല്ലതുപോലെ കഴിച്ചാല്‍ തന്നെ ചര്‍മ്മത്തിലെ വ്യത്യാസം നമുക്ക് വേറെ മനസിലാക്കാൻ സാധിക്കും. കഴിക്കാൻ മാത്രമല്ല, പല പച്ചക്കറികളും പഴങ്ങളും ചര്‍മ്മത്തില്‍ അപ്ലൈ ചെയ്യാനും ഏറെ നല്ലതാണ്. ഇത്തരത്തില്‍ കഴിക്കുന്നതിലൂടെയും മാസ്ക് തയ്യാറാക്കി ഉപയോഗിക്കുന്നതിലൂടെയുമെല്ലാം ചര്‍മ്മത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ബീറ്റ്‍റൂട്ട്.

Advertisment

publive-image

വെയിലേല്‍പിക്കുന്ന പ്രശ്നങ്ങള്‍ തീര്‍ക്കാൻ.. 

വേനലാകുമ്പോള്‍ അതികഠിനമായ ചൂടും വെയിലും നമ്മുടെ ചര്‍മ്മത്തെ ഏറെ ബാധിക്കാറുണ്ട്. മുഖത്ത് 'ടാൻ'
അഥവാ കരുവാളിപ്പ് വീഴുന്നതാണ് മിക്കവരും ഇത്തരത്തില്‍ നേരിടുന്നൊരു പ്രശ്നം. ഇത് പരിഹരിക്കാൻ ബീറ്റ്‍റൂട്ട് നമ്മെ സഹായിക്കുന്നു.

ബീറ്റ്‍റൂട്ടിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സിയാണ് ഇതിന് സഹായകമാകുന്നത്.

പ്രായം തോന്നിക്കാതിരിക്കാൻ.. 

നമുക്ക് പ്രായം തോന്നിക്കുന്നത് പലപ്പോഴും ചര്‍മ്മത്തിലെ ചുളിവുകളും തിളക്കമില്ലായ്മയും ആണ്. ഈ പ്രശ്നങ്ങളെ ഒരളവ് വരെ ചെറുക്കുന്നതിനും ബീറ്റ്‍റൂട്ട് സഹായിക്കുന്നു. വൈറ്റമിൻ-സി, ലൈസോപീൻ, സ്ക്വലേൻ എന്നിവയാണ് ഇതിന് സഹായകമായി വരുന്നത്.

ചര്‍മ്മം തിളങ്ങാൻ.. 

ചര്‍മ്മം തിളക്കമുള്ളതാക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നുണ്ട്. ഇതിലുള്ള വൈറ്റമിൻ-സി ചര്‍മ്മത്തിലെ കൊളാജെൻ, അഥവാ ചര്‍മ്മത്തെ ആരോഗ്യമുള്ളതും അഴകുള്ളതുമാക്കി നിര്‍ത്തുന്ന ഘടകത്തിന്‍റെ ഉത്പാദനം കൂട്ടുന്നു.

വിഷാംശങ്ങള്‍ പുറന്തള്ളാൻ.. 

നമ്മുടെ ശരീരത്തില്‍ നമുക്കാവശ്യമില്ലാത്ത പദാര്‍ത്ഥങ്ങള്‍ കെട്ടിക്കിടക്കുകയാണെങ്കില്‍ അത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും അഴകിനെയുമെല്ലാം ബാധിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിച്ച് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ബീറ്റ്‍റൂട്ട് സഹായിക്കുന്നു. ബീറ്റ്‍റൂട്ടിലുള്ള 'ബെലാറ്റിൻ' എന്ന ഘടകമാണിതിന് സഹായിക്കുന്നത്. മുഖക്കുരു, പഴുപ്പ് നിറഞ്ഞിരിക്കുന്ന മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ പ്രതിരോധിക്കാനെല്ലാം ബീറ്റ്‍റൂട്ടിന് കഴിയും.

ജലാംശം നിലനിര്‍ത്താൻ.. 

ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുന്നില്ല എങ്കിലും അതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും അഴകിനെയും ബാധിക്കും. ബീറ്റ്‍റൂട്ട് ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താൻ സഹായിക്കും. കഴിക്കുന്നതിലൂടെ മാത്രമല്ല ചര്‍മ്മത്തില്‍ അപ്ലൈ ചെയ്യുന്നതിലൂടെയും ഇത് സാധിക്കും.

Advertisment