പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

New Update

നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. പൈനാപ്പിൾ ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ല ഉറവിടമാണ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.  മാത്രമല്ല ദഹനത്തെ സഹായിക്കാനും പൈനാപ്പിളിന് കഴിയുമെന്നാണ് ഭുവനേശ്വറിലെ കെയർ ഹോസ്പിറ്റൽലിലെ സീനിയർ ഡയറ്റീഷ്യൻ ഗുരു പ്രസാദ് ദാസ് പറയുന്നത്. പൈനാപ്പിൾ പോഷകങ്ങളുടെ ഉള്ളടക്കവും ബയോ ആക്റ്റീവ് സംയുക്തങ്ങളും കാരണം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം പറയും. വിറ്റാമിന്‍‌ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 452 കലോറിയും 119 ഗ്രാം കാര്‍ബോഹൈട്രേറ്റും 13 ഗ്രാം നാരുകളും 5 ഗ്രാം പോട്ടീനും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ്, കോപ്പര്‍, വിറ്റാമിന്‍ ബി6 തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

Advertisment

publive-image

ഒന്ന്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും കോളാജിന്‍ വര്‍ധിപ്പിക്കാനും സഹായിക്കും. അതിനാല്‍ പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

രണ്ട്... 

പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്

മൂന്ന്...

പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാനും പൈനാപ്പിള്‍ സഹായിക്കും.

നാല്...

ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ് പൈനാപ്പിള്‍. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറവുമുള്ള ഫലമാണ് പൈനാപ്പിള്‍. അതിനാല്‍‌ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൈനാപ്പിള്‍ ധൈര്യമായി കഴിക്കാം.

പ്രമേഹ രോഗികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ? 

പൈനാപ്പിളിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, ഇതില്‍ നാരുകളും അടങ്ങിയിരിക്കുന്നു. ഇത് രക്തത്തില്‍ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. അതിനാല്‍  പ്രമേഹരോഗികൾ പൈനാപ്പിൾ കഴിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. എന്നാല്‍ മിതമായ അളവില്‍ മാത്രം കഴിക്കുക എന്നുമാത്രം.

Advertisment