ദിവസവും ഈ പച്ചക്കറി കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാമെന്ന് പുതിയ പഠനങ്ങൾ

New Update

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

Advertisment

publive-image

പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ദിവസവും കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഒന്നാണ് ബീന്‍സ്. മിക്ക വീടുകളിലും പതിവായി പാകം ചെയ്യുന്നൊരു പച്ചക്കറിയാണ് ബീൻസ്. ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ്, സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണെന്ന്  പറയുന്നു.

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ബീൻസ്, പ്രമേഹരോഗികൾ ദിവസവും ഒരു നേരമെങ്കിലും കഴിക്കണമെന്നാണ് ഈ പഠനം പറയുന്നത്. ‘ന്യൂട്രീഷൻ’ ജേണലിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ബീൻസ് കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നില്ല എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീന്‍ കാത്സ്യത്തിന്‍റെയും സ്രോതസാണ്. ഇതിൽ പൂരിത കൊഴുപ്പുകൾ ഇല്ല. മാത്രമല്ല നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇതാണ് ബീൻസിനെ ഒരു ഹെല്‍ത്തി ഫുഡ് എന്ന് പറയുന്നത്.

Advertisment