പുകവലിക്കാർക്ക് മാത്രമല്ല, മദ്യം കഴിക്കുന്നവർക്കും വായിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ, ഹ്യൂമൻ പാപ്പിലോമ വൈറസും (HPV) വായിൽ ക്യാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.സ്ഥിരമായ ബ്രഷിംഗ്, ഫ്ലോസിംഗ്, മൗത്ത് വാഷ് ഉപയോഗം തുടങ്ങിയ ഉചിതമായ ശുചിത്വ രീതികൾ പാലിക്കുന്നത് വായിലെ കാൻസർ തടയുന്നതിന് അത്യന്താപേക്ഷിതമാണ്. ഓറൽ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, പുകയിലയുടെ ഉപയോഗം ഒഴിവാക്കുകയും മിതമായ അളവിൽ മദ്യം കഴിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഒന്ന്..
വായിലും കഴുത്തിലും ക്യാൻസറിനുള്ള പ്രധാന കാരണം പുകയിലയാണ്. അതിനാൽ പുകവലിയും പുകയില ചവയ്ക്കലും ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കും.
രണ്ട്..
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം വായ, കഴുത്ത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
മൂന്ന്..
പതിവായി ബ്രഷിംഗും ഫ്ലോസിംഗും വായയുടെ ശുചിത്വം നിലനിർത്താനും ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കാനും സഹായിക്കും. ഇത് വായിലെ ക്യാൻസറിനെ തടയും.
നാല്..
സൂര്യ രശ്മികളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ കഴുത്തിലും മുഖത്തിലുമായി സൺസ്ക്രീൻ ഉപയോഗിക്കുക, തൊപ്പി ധരിക്കുക.
അഞ്ച്..
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന ചിലതരം വായ, കഴുത്ത് ക്യാൻസറുകൾ തടയാൻ HPV വാക്സിൻ സഹായിക്കും.
ആറ്..
പതിവ് ഡെന്റൽ ചെക്കപ്പുകൾ വായ, കഴുത്ത് ക്യാൻസറിന്റെ ഏതെങ്കിലും ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കും.ഓറൽ ക്യാൻസറിനുള്ള ഏറ്റവും സാധാരണമായ പ്രാഥമിക ചികിത്സ ശസ്ത്രക്രിയയാണ്. ക്യാൻസറിന്റെ തീവ്രതയും വ്യാപനവും അനുസരിച്ച് വായയുടെ ബാധിത പ്രദേശങ്ങൾ നീക്കം ചെയ്യേണ്ടതായി വന്നേക്കാം.