നഖത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ, വൃക്ക രോ​ഗങ്ങളുടെയും എല്ലുകളുടെ ബലക്ഷയത്തിന്റെയും സൂചനയാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കിൽ നഖങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. വരണ്ടതും പൊട്ടിയതുമായ നഖങ്ങൾ കാൽസ്യക്കുറവിന്റെ സൂചനയാണ്. അതുകൊണ്ട് ആഹാരത്തിൽ ശ്രദ്ധിക്കുന്നത് നഖത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Advertisment

publive-image

മുട്ട: വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ മാത്രമല്ല വിറ്റാമിൻ ബി 12, ഇരുമ്പ്, ബയോട്ടിൻ എന്നിവയും മുട്ടയിൽ നിന്ന് ലഭിക്കും. നഖങ്ങളുടെ ബലം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

ഇലക്കറികൾ: ഇലക്കറികളിൽ കാൽസ്യവും ഇരുമ്പും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ ധാരാളം പോഷകങ്ങൾ നൽകും. ചീര, ബ്രൊക്കോളി  എന്നിവ കഴിക്കുന്നത് നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായിക്കും.

മീൻ: ഒമേഗ 3 ഫാറ്റി ആസിഡുകൾ, സൾഫർ, പ്രോട്ടീൻ എന്നിവയുടെ മികച്ച ശ്രോതസ്സാണ് മീൻ. നഖത്തിന്റെ മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും മീൻ കഴിക്കുന്നത് നല്ലതാണ്.

നട്സ്: വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, സിങ്ക് എന്നിവ നട്ടസിൽ നിന്ന് ലഭിക്കും. ഇവ ആരോഗ്യമുള്ള നഖങ്ങൾക്കും ബലമുള്ള ബദാം, വാൽനട്ട് പോലുള്ള നട്സുകൾ അസ്ഥികൾക്കും പ്രധാനമാണ്. ഓക്‌സിഡേറ്റീവ് നാശത്തെ ചെറുക്കാനും ചർമ്മത്തിലെ കേടുപാടുകളിൽ സംരക്ഷിക്കാനും സഹായിക്കും.

അവക്കാഡോ: നഖം, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന കൊഴുപ്പുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അവക്കാഡോ. വിറ്റാമിൻ സിയും അവക്കാഡോയിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തുകയും ചെയ്യും.

Advertisment