രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

New Update

രുമറിയാതെ ജീവിതത്തിലേക്ക് കടന്നുകൂടുന്ന ഒന്നാണ് അമിത രക്തസമ്മര്‍ദ്ദം. അനാരോഗ്യകരമായ ജീവിതശൈലിയാണ് രക്തസമ്മര്‍ദ്ദം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ശരീരഭാരം കുടുതലാണെങ്കിലും അമിതമായി ഉപ്പ കഴിക്കുന്നവരാണെങ്കിലും വ്യായാമം ചെയ്യാത്തവരാണെങ്കിലുമൊക്കെ രക്തസമ്മര്‍ദ്ദം കൂടും. ചിലര്‍ക്ക് പാരമ്പര്യമായും ഇതുണ്ടാകാറുണ്ട്. പ്രായം കൂടുന്തോറും അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കും.

Advertisment

publive-image

ഉപ്പിന്റെ അമിത ഉപയോഗം മാത്രമല്ല രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണം. പലഹാരങ്ങളും റെഡി-ടു-ഈറ്റ് ഭക്ഷണവും, സോഡ അടങ്ങിയ പാനീയങ്ങളുമെല്ലാം രക്തസമ്മര്‍ദ്ദം കൂട്ടും. സമീകൃത ആഹാരവും ആരോഗ്യകരവുമായ ജീവിതരീതിയും തന്നെയാണ് ഇതിന് പ്രതിവിധി. നന്നായി വെള്ളം കുടിക്കുന്നുണ്ടെന്നും നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

►പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

►ആന്തോസയാനിന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ നിറഞ്ഞ സ്‌ട്രോബെറി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

►തണ്ണിമത്തനില്‍ സോഡിയത്തിന്റെ അളവ് കുറവും ജലാംശം കൂടുതലുമാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും രക്തസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്ന പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

►മാമ്പഴത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.

►രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന രക്തക്കുഴലുകളുടെ വലിപ്പം നിയന്ത്രിക്കുന്ന എസിഇ എന്ന എന്‍സൈം കുറയ്ക്കാന്‍ മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

Advertisment