New Update
പാലുത്പന്നങ്ങൾ അലർജിയുള്ളവക്ക് പശുവിൻ പാലിന് പകരമായി ഉപയോഗിക്കാവുന്നതാണ് സോയ പാൽ. സോയ ബീൻസിൽ നിന്നാണ് സോയ പാൽ ഉണ്ടാക്കുന്നത്. കാത്സ്യവും വിറ്റാമിനും നിറഞ്ഞ, ആന്റി ഒാക്സിഡന്റുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും കലവറയായ സോയ പാൽ ഹൃദയത്തെയും സംരക്ഷിക്കും. വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Advertisment
പശുവിൻ പാൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും പാലിന്റെ സ്വാദ് ഇഷ്ടപ്പെടാത്തവർക്കും കാപ്പിയിൽ ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല പാലാണിത്. പല ബ്രാൻഡുകളിൽ മാർക്കറ്റിൽ ലഭ്യമാകുന്നത് കൂടാതെ സോയ ബീൻസിൽ നിന്ന് വീട്ടിലും സോയ പാൽ ഉണ്ടാക്കാം.