മധുരം ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

മധുരം അളവ് കൂടി കഴിക്കുന്നത് പ്രമേഹസാധ്യത വര്‍ധിപ്പിക്കുകയും വണ്ണം കൂടുന്നതിലേക്ക് നയിക്കുകയുമെല്ലാം ചെയ്യാം. അതിനാല്‍ തന്നെ മധുരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന സംശയം വരാം. അത്തരക്കാര്‍ക്ക് സഹായകമാകുന്ന ചില 'ടിപ്സ്' ആണിനി പങ്കുവയ്ക്കുന്നത്.

Advertisment

publive-image

പ്രോട്ടീൻ കഴിക്കാം.. 

മധുരം വേണമെന്ന് തോന്നിയാല്‍ പ്രോട്ടീൻ സമ്പന്നമായ എന്തെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കാം. ഇത് മധുരത്തോടുള്ള ആവേശം കുറയ്ക്കാൻ സഹായിക്കും. വെള്ളക്കടല, സോയ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാൻ തെരഞ്ഞെടുക്കാവുന്നതാണ്.

പഴങ്ങള്‍.. 

മധുരം കഴിക്കാൻ കൊതി തോന്നിയാല്‍ ചോക്ലേറ്റുകളോ ബേക്കറി വിഭവങ്ങളോ കേക്കോ ഐസ്ക്രീമോ എല്ലാം കഴിക്കുന്നതിന് പകരം പഴങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതും നല്ലതാണ്. ഇതിലൂടെ വൈറ്റമിനുകളും ധാതുക്കളും അടക്കം പല അവശ്യഘടകങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യും.

തൈര്.. 

മധുരം കഴിക്കാൻ തോന്നുമ്പോള്‍ അധികം പുളിയില്ലാത്ത കട്ടത്തൈര് അല്‍പം കഴിക്കുന്നതും നല്ലതാണ്. ഇത് മധുരത്തോടുള്ള കൊതി അടക്കുന്നതിന് സഹായിക്കും. എന്ന് മാത്രമല്ല വയറിനും ഏറെ നല്ലതാണ് തൈര്. വിശപ്പ് മിതപ്പെടുത്താനും തൈര് ഏറെ സഹായകമാണ്.

ഈന്തപ്പഴം..  

മധുരം കഴിക്കാൻ ആഗ്രഹം തോന്നുമ്പോള്‍ പലരും ഈന്തപ്പഴം പോലുള്ള പോഷകഗുണമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് പോകാറില്ല. എന്നാല്‍ ഈന്തപ്പഴം ഇത്തരത്തില്‍ കഴിക്കാവുന്ന ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണ്. ഫൈബര്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങി പല അവശ്യഘടകങ്ങളുടെയും സ്രോതസ് കൂടിയാണ് ഈന്തപ്പഴം.

Advertisment