ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ..

New Update

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട് പുറത്ത്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്.ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ സാന്നിധ്യം അല്ലെങ്കില്‍ ആന്റി ഹൈപ്പര്‍ടെന്‍സിവ് മരുന്നുകളുടെ ഉപയോഗം അപസ്മാരം വരാനുള്ള സാധ്യത ഏകദേശം രണ്ട് മടങ്ങ് കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

Advertisment

publive-image

എന്താണ് അപസ്മാരം ? തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിന് കാരണം. ഇപ്പോള്‍ വിദഗ്ധ ചികിത്സകള്‍ കൊണ്ട് പൂര്‍ണമായി മാറ്റാന്‍ സാധിക്കുന്ന രോഗമാണ് അപസ്മാരം. അപസ്മാരമുള്ളവര്‍ എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങണം. ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക എന്നത് പ്രധാനമാണ്.

അപസ്മാരം ബാധിക്കുന്ന സമയം രോഗിക്കു തന്നെ മനസ്സിലാകും. രോഗി നിശ്ചലനായി യാതൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു നിൽക്കും. തുടർന്ന് കൈകളും കാലുകളും മുഖവും കോച്ചിവലിക്കുന്നു. ഈ സമയത്ത് അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്.

വായിൽ നിന്നു നുരയും പതയും വരും. അതിനുശേഷം കുറേ സമയം രോഗി ബോധരഹിതനായിരിക്കും. ആ സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ രോഗി ദീർഘനേരത്തേക്ക് ഉറങ്ങും. പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ കഴിഞ്ഞതൊന്നും ഓർമ കാണുകയില്ല. ചിലപ്പോൾ തലവേദനയും കാണും. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ രോഗം ബാധിക്കാം. ഏതെല്ലാം ഭാഗങ്ങളിൽ കോച്ചിവലിക്കൽ വരുന്നു എന്നതനുസരിച്ച് തലച്ചോറിലെ ഏതു ഭാഗമാണ് രോഗത്തിനു കാരണം എന്നു മനസ്സിലാക്കാം.

Advertisment