ജാപ്പനീസ് ഭക്ഷണക്രമം നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ

New Update

ജാപ്പനീസ് ഭക്ഷണക്രമം (Japanese diet) നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. സോയ ഭക്ഷണങ്ങൾ, സീഫുഡ്, എന്നിവ കരളിന്റെ ഫൈബ്രോസിസിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമം പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Advertisment

publive-image

നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവർ ജാപ്പനീസ്  ഭക്ഷണരീതി പിന്തുടരുന്നത് അതിന്റെ പുരോഗതി മന്ദഗതിയിലാക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ NAFLD ഉള്ള 136 പേരുടെ ഭക്ഷണക്രമവും രോഗ പുരോഗതിയും ​ഗവേഷകർ വിലയിരുത്തി. ഉയർന്ന mJDI12 സ്‌കോറുകൾ NAFLD-യ്‌ക്കൊപ്പമുള്ള ലിവർ ഫൈബ്രോസിസിന്റെ പുരോഗതിയുടെ മന്ദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജാപ്പനീസ് ഭക്ഷണക്രമത്തിൽ കൂടുതൽ സോയ, സീഫുഡ് എന്നിവ ഉൾപ്പെടുത്തിയ ആളുകൾക്ക് ഫൈബ്രോസിസ് സാധ്യത കുറയ്ക്കാൻ സാധിച്ചുവെന്നും പഠനത്തിൽ പറയുന്നു. സോയ ഉൽപ്പന്നങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. എംഡിപിഐ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും അവയവത്തിന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ളതുമായ അത് നേരിട്ട് രോ​ഗാവസ്ഥയാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. NAFLD വൻകുടൽ കാൻസർ, ക്രോണിക് കിഡ്നി രോഗം, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ്, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൈപ്പോതൈറോയിഡിസം, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

'അധിക കൊഴുപ്പ് പ്രത്യേകിച്ച് പൂരിത കൊഴുപ്പ് കൂടാതെ പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകൾ ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ്  കൂടാതെ വളരെയധികം കലോറികൾ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകും.

വറുത്ത ഭക്ഷണങ്ങൾ, ജ്യൂസുകൾ, സോഡ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാക്കുന്നതിന് കാരണമാകുന്ന ചില ഭക്ഷണങ്ങളാണ്. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റ് സംയുക്തം  NAFLD സാധ്യത തടയുന്നതിന് സഹായകമാണ്. ഒരു കപ്പിൽ ഏകദേശം 200-300 മില്ലിഗ്രാം എപിഗല്ലോകാറ്റെച്ചിൻ-3-ഗാലേറ്റ് (ഇജിസിജി) അടങ്ങിയിരിക്കുന്നതിനാൽ ഇത് ഫാറ്റി ലിവർ രോഗത്തിനെതിരെയുള്ള സംരക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ​ഗവേഷകർ പറയുന്നു.

കടൽവിഭവങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളാലും ഡി, ബി 2 (റൈബോഫ്ലേവിൻ) പോലുള്ള വിറ്റാമിനുകളാലും സമ്പന്നമാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് മത്സ്യം. ഇരുമ്പ്, സിങ്ക്, അയഡിൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് മത്സ്യം. അത് കൊണ്ട് തന്നെ ഫൈബ്രോസിസ് സാധ്യത കുറയ്ക്കാൻ കടൽ വിഭവങ്ങൾ മികച്ചതാണെന്ന് ​ഗവേഷകർ പറയുന്നു.

Advertisment