മഞ്ഞളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

മിക്ക കറികളിലും മഞ്ഞൾ ഉപയോ​ഗിച്ച് വരുന്നു. ശരീരത്തിനും തലച്ചോറിനും മഞ്ഞളിന് പ്രധാന ഗുണങ്ങളുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ഈ ഗുണങ്ങളിൽ പലതും അതിന്റെ പ്രധാന സജീവ ഘടകമായ കുർക്കുമിൽ നിന്നാണ്. മഞ്ഞളിലെ പ്രധാന സജീവ ഘടകമാണ് കുർക്കുമിൻ. ഇതിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. കൂടാതെ വളരെ ശക്തമായ ആന്റിഓക്‌സിഡന്റുമാണ്.

Advertisment

publive-image

ഹൃദ്രോഗ പ്രക്രിയയിൽ പല ഘട്ടങ്ങളിലും കുർക്കുമിൻ സഹായിച്ചേക്കാം. ഹൃദ്രോഗത്തിന്റെ കാര്യത്തിൽ കുർക്കുമിന്റെ പ്രധാന ഗുണം രക്തക്കുഴലുകളുടെ പാളിയായ എൻഡോതെലിയം പ്രവർത്തനം മെച്ചപ്പെടുത്തുന്നതാണ്. കുർക്കുമിൻ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

അൽഷിമേഴ്‌സ് രോഗത്തെ ചികിത്സിക്കാൻ മഞ്ഞൾ ഉപയോഗപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ് രോഗം. മഞ്ഞളിലെ മറ്റ് നിരവധി സംയുക്തങ്ങൾ വിഷാദം ലഘൂകരിക്കാനും സഹായിക്കുന്നു.

പ്രമേഹരോ​ഗികൾ ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് ശീലമാക്കുക. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ മഞ്ഞൾ സഹായകമാണ്. പ്രീ ഡയബറ്റിസ് ഉള്ള 240 മുതിർന്നവരെ പിന്തുടർന്ന ഒരു പഠനത്തിൽ 9 മാസത്തിനുള്ളിൽ കുർക്കുമിൻ സപ്ലിമെന്റ് കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.

ഹെർപ്പസ്, ഫ്ലൂ എന്നിവയുൾപ്പെടെ വിവിധ വൈറസുകളെ ചെറുക്കാൻ കുർക്കുമിൻ സഹായിച്ചേക്കാമെന്നും ​ഗവേഷകർ പറയുന്നു. മാത്രമല്ല, കുർക്കുമിൻ സപ്ലിമെന്റുകൾ പിഎംഎസ് ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിച്ചതായി കണ്ടെത്തി. മഞ്ഞളിന് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള പാടുകൾ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഏറ്റവും ഫലപ്രദമായ പരിഹാരമാണ്. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മ സംരക്ഷണത്തിന് സഹായകമാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.

Advertisment