വിറ്റാമിൻ കെ അടങ്ങിയ ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം..

New Update

രക്തം കട്ടപിടിക്കുന്നതിലും എല്ലുകളുടെ ആരോഗ്യത്തിലും ഹൃദയാരോഗ്യത്തിലും നിർണായക പങ്ക് വഹിക്കുന്ന കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ കെ. മതിയായ വിറ്റാമിൻ കെ ഇല്ലെങ്കിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. രക്തം കട്ടപിടിക്കുന്നതിനു പുറമേ, എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ കെ അത്യാവശ്യമാണ്.അസ്ഥികളുടെ വളർച്ചയെയും ധാതുവൽക്കരണത്തെയും ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകളെ സജീവമാക്കുന്നതിനും അസ്ഥികളുടെ തകർച്ച തടയുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിൻ കെ സപ്ലിമെന്റേഷൻ അസ്ഥി ധാതുക്കളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisment

publive-image

ഒന്ന്.. 

വിറ്റാമിൻ കെയുടെ മികച്ച ഉറവിടമാണ് പാലക്ക് ചീര. ഒരു കപ്പ് പാലക്ക് ചീരയിൽ ഏഴ് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ചീരയിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, വിറ്റാമിൻ എ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സാലഡിൽ ചേർത്തോ സൂപ്പായോ കഴിക്കാവുന്നതാണ്.

രണ്ട്.. 

വിറ്റാമിൻ കെ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. നാരുകൾ, വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

മൂന്ന്.. 

വിറ്റാമിൻ കെ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് അവാക്കാഡോ. അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. സലാഡുകൾ, സാൻഡ്‌വിച്ചുകൾ, സ്മൂത്തികൾ എന്നിവയിൽ അവാക്കാഡോ ഉൾപ്പെടുത്താം.

നാല്.. 

വിറ്റാമിൻ കെ അടങ്ങിയ മറ്റൊരു ഭക്ഷണം എന്ന് പറയുന്നത് കാബേജാണ്. ഒരു കപ്പ് വേവിച്ച കാബേജിൽ 118 എംസിജി വിറ്റാമിൻ കെ. അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്.

അഞ്ച്.. 

കിവിയാണ് അഞ്ചാമത്തെ ഭക്ഷണം എന്ന് പറയുന്നത്. ഒരു കപ്പ് കിവി പഴത്തിൽ 72.5 എംസിജി വിറ്റാമിൻ കെ  അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ ഏറ്റവും കൂടുതലുള്ള ഭക്ഷണങ്ങളിൽ ഭൂരിഭാഗവും ഇരുണ്ട ഇലക്കറികളും പച്ച പച്ചക്കറികളുമാണെങ്കിലും പഴങ്ങളും വിറ്റാമിൻ കെയുടെ ഉറവിടമാണ്. വിറ്റാമിൻ കെ ഏറ്റവും ശക്തമായ അളവിലുള്ള പഴങ്ങളിൽ ഒന്നാണ് കിവി.

Advertisment