അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമമില്ലായ്മ കൊണ്ടും ഈ പ്രശ്നം ഉണ്ടാകാം. അമിത മധുരത്തിന്റെ ഉപയോഗവും കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണിത്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

Advertisment

publive-image

ഇഞ്ചി ചായ..

ഇഞ്ചി ശരീരഭാരത്തിലും വയറിലെ കൊഴുപ്പിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി പഠനം പറയുന്നു. കാരണം അതിൽ ശക്തമായ ഡൈയൂററ്റിക്, തെർമോജെനിക് പ്രോപ്രൈറ്റികൾ അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

കറുവപ്പട്ട വെള്ളം..

കറികൾക്ക് മണം ലഭിക്കാനാണ് പലരും കറുവപ്പട്ട ഉപയോഗിക്കുന്നത്. വയറിന്റെ ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല കൂടുതൽ ഊർജം ലഭിക്കുന്നതിനും സഹായിക്കുന്നു.

ഉലുവ വെള്ളം..

ഉലുവയിൽ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.  വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഉലുവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

നാരങ്ങ വെള്ളം..

നാരങ്ങ വെള്ളത്തിന് ജലാംശം നൽകാനും ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും. ഭക്ഷണത്തിന് മുമ്പ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കും. കാരണം, നാരങ്ങാനീരിൽ കാണപ്പെടുന്ന സിട്രിക് ആസിഡ്, ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ദഹന ദ്രാവകമായ ഗ്യാസ്ട്രിക് ആസിഡ് സ്രവണം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advertisment