രാവിലെ ഒരു പത്ത് മിനിറ്റ് ഇളംവെയില്‍ കൊള്ളുന്നതുകൊണ്ടുള്ള ആരോ​ഗ്യ ഗുണങ്ങൾ നോക്കാം..

New Update

നട്ടുച്ചയ്ക്ക് വെയില്‍ കൊള്ളുന്നത് സൂര്യാഘാതം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. വേനല്‍ക്കാലമായതുകൊണ്ടുതന്നെ സൂര്യനില്‍ നിന്ന് രക്ഷപെടാനുള്ള വഴികളാണ് എല്ലാവരും തിരയുന്നത്. സണ്‍സ്ക്രീനും കുടയുമൊക്കെയാണ് പലരുടെയും പ്രധാന ആയുധങ്ങളാണ് . എന്നാലും ഇളംവെയ‌ല്‍ കൊള്ളുന്നതിന്റെ ആരോഗ്യനേട്ടങ്ങള്‍ മറന്നുപോകരുത്.

Advertisment

publive-image

‌വെയിലിന് കാഠിന്യമേറുന്നതിന് മുമ്ബ് രാവിലെ കുറച്ചുസമയം സൂര്യപ്രകാശമേല്‍ക്കുന്നതാണ് ഏറ്റവും അഭികാമ്യം. എന്നും രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്. ഇതുവഴി ശരീരത്തിന് ആവശ്യമായ വിറ്റമിന്‍-ഡി ലഭിക്കുമെന്നതാണ് പ്രധാനപ്പെട്ട നേട്ടം. വിറ്റമിന്‍-ഡി യുടെ ഏറ്റവും പ്രധാന സ്രോതസ്സാണ് സൂര്യപ്രകാശം. സൂര്യപ്രകാശമേല്‍ക്കുമ്ബോള്‍ ശരീരം വിറ്റമിൻ-ഡി ഉത്പാദിപ്പിക്കും. ഇത് എല്ലുകളുടെയും പല്ലിന്റെയുമൊക്കെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം വലിച്ചെടുക്കാൻ ശരീരത്തെ സഹായിക്കുന്നതാണ്.

‌വിഷാദവും ഉത്കണ്ഠയുമൊക്കെ അകറ്റി മൂഡ് നന്നാക്കാനും വൈറ്റമിൻ ഡി നല്ലതാണ്. തലച്ചോറിലെ സ്വാഭാവിക ആന്റി-ഡിപ്രസന്റുകളുടെ അളവ് കൂട്ടാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്നതാണ് ഇതിന്റെ കാരണം. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. എനര്‍ജി ഹോര്‍മോണുകളെ ഉത്തേജിപ്പിച്ച്‌ നല്ല ഉന്മേഷം സമ്മാനിക്കുകയും ചെയ്യും.

Advertisment