വെറും വയറ്റില്‍ ചില വസ്തുക്കള്‍ കഴിക്കാൻ പാടില്ല അവ എന്തെല്ലാമാണെന്ന് നോക്കാം.

New Update

വെറും വയറ്റില്‍ ദിവസം ആരംഭിച്ചാല്‍ ചെറിയ ജോലികള്‍ പോലും ചെയ്യാൻ വരെ പ്രയാസമായി തോന്നാം. ദീര്‍ഘനേരം പട്ടിണി കിടക്കുന്നത് അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ നാം ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്, പ്രത്യേകിച്ച്‌ രാവിലെ.വെറും വയറ്റില്‍ എന്തെങ്കിലും കഴിച്ചാല്‍ മതിയെന്ന് വിചാരിച്ച്‌ അങ്ങനെ ചെയ്യാൻ പാടില്ല. അത് പല രോഗങ്ങള്‍ക്കും കാരണമായേക്കാവുന്നതാണ്.

Advertisment

publive-image

മദ്യം

മദ്യപാനം എല്ലായ്പ്പോഴും ആരോഗ്യത്തിന് ഹാനികരമാണയ ഒന്നാണ് . അത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ശരീരത്തിന് നല്ലത്. ഇതിന്റെ ഉപയോഗം കരളിനെ തകരാറിലാക്കുകയും ഹൃദയാഘാതത്തിന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു . അതേസമയം, വെറും വയറ്റില്‍ മദ്യം കഴിക്കുന്നത് അതിലും ദോഷകരമാണ്. നിങ്ങള്‍ രാവിലെ ഒന്നും കഴിക്കാതെ മദ്യം കഴിച്ചാല്‍, അത് നിങ്ങളുടെ രക്തചംക്രമണത്തിലേക്ക് നേരിട്ട് പോകുകയും ഇത് പള്‍സ് നിരക്ക് കുറയാൻ ഇടയാക്കുകയും ചെയ്യുന്നു.

ച്യൂവിംഗം

കുട്ടികളും യുവാക്കളും ച്യൂവിംഗം ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, വെറും വയറ്റില്‍ ച്യൂവിംഗം ചവയ്ക്കുന്നത് കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു . സ്വാഭാവിക പ്രക്രിയ അനുസരിച്ച്‌, നിങ്ങള്‍ എന്തെങ്കിലും ചവയ്ക്കാൻ തുടങ്ങുമ്ബോള്‍, ആമാശയം ദഹന ആസിഡുകള്‍ പുറത്തുവിടാൻ തുടങ്ങുന്നു. വെറും വയറ്റില്‍ ച്യൂവിംഗം ചവച്ചാല്‍ ഈ ആസിഡുകള്‍ വയറ്റില്‍ അള്‍സര്‍ അല്ലെങ്കില്‍ അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാൻ കാരണമാകുന്നു .

കാപ്പി

കാപ്പി കുടിക്കുന്നത് നിങ്ങളുടെ ക്ഷീണം അകറ്റുകയും ഉന്മേഷം നല്‍കുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റയുടൻ കാപ്പി കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍, കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ ശരീരത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡ് വര്‍ദ്ധിപ്പിക്കാൻ തുടങ്ങും. അതിനാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കരുത്. ചിലപ്പോള്‍ വയറുവേദനയും ഉണ്ടാകാം.

Advertisment