ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികൾക്ക് ഭാവിയിൽ പൊണ്ണത്തടിയുണ്ടാകാൻ സാധ്യത

New Update

ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികൾക്ക് ഭാവിയിൽ പൊണ്ണത്തടിയുണ്ടാകാൻ സാധ്യത കൂടുതലാണെന്ന പല പഠനങ്ങളിലൂടെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മോശം ഭക്ഷണശീലം മൂലം പൊണ്ണത്തടി മാത്രമല്ല ശ്വാസംമുട്ടൽ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളുമൊക്കെ കുട്ടികളെ അലട്ടുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലുള്ള 12,000 മെഡിക്കൽ വിദ്യാർഥികളാണ് ഗവേഷണത്തിൽ പങ്കെടുത്തത്.

Advertisment

publive-image

കോളജ് കാലഘട്ടം മുതലാണ് അനാരോ​ഗ്യകരമായ ഭക്ഷണശീലം രൂക്ഷമാകുന്നതെന്നും ഇത് വർഷങ്ങളോളം നിലനിൽക്കുമെന്നും ​ഗവേഷകർ പറയുന്നു. ഉയർന്ന കലോറിയും ഉയർന്ന അളവിൽ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായക്കാർ കഴിക്കുന്നത്. പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീർഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകർച്ചവ്യാധികളും വരെ ഉണ്ടായേക്കാം എന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. വിദ്യാർഥികൾക്ക് അനാരോ​ഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് വ്യക്തമായി പഠിപ്പിച്ചുകൊടുക്കണമെന്നും ആരോ​ഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാർഥികൾക്കും താങ്ങാവുന്ന നിരക്കിൽ കോളജുകളിലടക്കം ലഭ്യമാക്കണമെന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു.

Advertisment