പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കണമെന്ന് പറയുന്നതിന്റെ കാരണം നോക്കാം..

New Update

പ‍ഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ തീരുമാനിക്കുന്നത് പ്രമേഹം അടക്കമുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ്. ഇത്തരത്തില്‍ പഞ്ചസാര ഒഴിവാക്കുന്നവരാകട്ടെ അതിന് പകരം തേൻ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാമോ, അതോ തേനും പഞ്ചസാരയോളം തന്നെ അപകടകരമാണോ എന്നെല്ലാം തുടങ്ങിയ സംശയങ്ങളുണ്ടാകാറുണ്ട്.

Advertisment

publive-image

ഒന്ന്...

ഓരോ ഭക്ഷണപദാര്‍ത്ഥത്തിലെയും മധുരത്തിന്‍റെ അളവിനെ സൂചിപ്പിക്കുന്നത് അതിന്‍റെ 'ഗ്ലൈസമിക് സൂചിക'യാണ്. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. അതായത് മധുരം ഒഴിവാക്കണമെന്നുള്ളവര്‍ക്ക് ഉപയോഗിക്കാൻ സുരക്ഷിതം എന്നര്‍ത്ഥം.

രണ്ട്...

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേൻ. വൈറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തെ പല രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ.

മൂന്ന്...

പഞ്ചസാരയെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നത് തേനാണ്. ഇതും ആരോഗ്യത്തിന് ഗുണം തന്നെ.

നാല്...

പഞ്ചസാരയെ താരതമ്യപ്പെടുത്തുമ്പോള്‍ കലോറി കുറവാണെന്നത് തേനിനെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഇതിനാല്‍ ചായയിലും ജ്യൂസുകളിലുമെല്ലാം പഞ്ചസാര ചേര്‍ക്കുന്നതിന് പകരം തേൻ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

അഞ്ച്...

പ്രൃതിദത്തമായ 'എനര്‍ജി ബൂസ്റ്റര്‍' അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന വിഭവമാണ് തേൻ. ഇതും നമുക്ക് ഏറെ സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടുത്തുന്നൊരു സവിശേഷതയാണ്.

ആറ്...

തേൻ കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. അതേസമയം പഞ്ചസാരയാണെങ്കില്‍ ചര്‍മ്മത്തിന് അത്ര നല്ലതല്ലതാനും.

Advertisment