എണ്ണ പലഹാരങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞു കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..

New Update

എണ്ണ പലഹാരങ്ങള്‍ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച്‌ പഴംപൊരിയും ഉഴുന്നു വടയും പോലുള്ള പലഹാരങ്ങള്‍. വീട്ടില്‍ ഉണ്ടാക്കുന്നതാണെങ്കിലും കടയില്‍ നിന്ന് വാങ്ങുന്നതാണെങ്കിലും അവയിലെ എണ്ണമയം പോകാൻ നാം പൊതുവെ ചെയ്യുന്ന ഒന്നാണ് പലഹാരങ്ങള്‍ ന്യൂസ് പേപ്പര്‍ താളുകള്‍ ഉപയോഗിച്ച്‌ ഒപ്പുകയാണ്. പത്രക്കടലാസുകളില്‍ പൊതിഞ്ഞ് അമര്‍ത്തി എണ്ണ കളഞ്ഞ ശേഷം പലഹാരം ഭക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Advertisment

publive-image

എണ്ണ കളയാൻ വേണ്ടി പത്ര കടലാസുകളില്‍ പലഹാരങ്ങള്‍ അമര്‍ത്തുന്നത് വളരെ അപകടകരമാണ്. പത്ര കടലാസുകള്‍ അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രിന്റിംഗ് മഷിയില്‍ ധാരാളം രാസവസ്തുക്കള്‍ അടിങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍, പ്രത്യേകിച്ച്‌ ലെഡ് എന്ന രാസവസ്തു ആഹാരത്തില്‍ പറ്റി പിടിക്കുകായും . ലെ‍ഡിന്റെ അമിതമായ അളവ് മരണത്തിന് വരെ കാരണമാകാനും ഇടയാക്കുന്നു.

ലെഡിന്റെ അംശം ശരീരത്തില്‍ പ്രവേശിച്ചാല്‍ ശക്തമായ വയറുവേദന, മലബന്ധം, തലവേദന, ക്ഷീണം എന്നിവ ഉണ്ടാകുന്നതാണ്. എണ്ണ പലഹാരങ്ങള്‍ ഇത്തരത്തില്‍ പത്ര കടലാസുകളില്‍ ഒപ്പിയ ശേഷം സ്ഥിരമായി കഴിച്ചാല്‍ ഓര്‍മ്മ കുറവ്, രക്ത കുറവ്, രക്ത സമ്മര്‍ദം, വൃക്ക തകരാര്‍ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേയ്‌ക്കും നിങ്ങളെ നയിക്കുന്നതാണ്.

Advertisment